Web Desk

റി​യാ​ദ്

June 18, 2020, 9:03 am

സൗ​ദി അ​റേ​ബ്യ​: 24 മ​ണി​ക്കൂ​റി​നി​ടെ അ​യ്യാ​യി​ര​ത്തോ​ളം പേർക്ക് കോവിഡ്

Janayugom Online

24 മ​ണി​ക്കൂ​റി​നി​ടെ സൗ​ദി അ​റേ​ബ്യ​യി​ൽ അ​യ്യാ​യി​ര​ത്തോ​ളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 4,919 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചിരിക്കുന്നത്. വൈറസ് ബാധയെ തുടർന്ന് 39 പേ​ർ​ക്കാണ് സൗദിയിൽ ജീവൻ നഷ്ടമായിരിക്കുന്നത്.

1,41,234 പേ​ർ​ക്കാ​ണ് സൗ​ദി​യി​ൽ ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. 1,091 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. 91,662 പേ​രാ​ണ് ഇ​വി​ടെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. 48,481 പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ 1,859 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റിപ്പോർട്ട്.

you may also like this video