ഇന്ത്യയിൽ നിർത്തിവെച്ച കോവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കുന്നു

Web Desk

ന്യൂഡല്‍ഹി

Posted on September 16, 2020, 11:54 am

ഇന്ത്യയിൽ ഓക്സ്ഫോഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി. സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് അനുമതി നൽകിയത്. പരീക്ഷണം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഡേറ്റ സേഫ്റ്റി മോണിറ്ററിംഗ് ബോർഡ് മൂന്ന് നിബന്ധനകൾ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിലേക്ക് വച്ചിരുന്നു.

പരീക്ഷണത്തിന് വിധേയമാകുന്ന എല്ലാവരുടേയും വിവരങ്ങൾ ശേഖരിക്കണം, പങ്കെടുക്കുന്നവർക്കായി അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം, ഇവരുടെ കോൺടാക്ട് നമ്ബറുകൾ ശേഖരിക്കണം എന്നിവയാണ് നിബന്ധനകൾ. ഇത് പാലിച്ചാകണം വാക്സിൻ പരീക്ഷണം ഇനി മുമ്ബോട്ട് പോകേണ്ടത്.

ഓക്സ്ഫോഡ് വികസിപ്പിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനിടെ ഒരു വ്യക്തിക്കും രോഗം ബാധിച്ചതോടെയാണ് വാക്സിൻ പരീക്ഷണം പാതിവഴിയിൽ നിർത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയിൽ ഓക്സ്ഫോഡുമായി ചേർന്ന് പരീക്ഷണം നടത്തുന്ന ആസ്ട്രസെനെക്കയും പരീക്ഷണം താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. യുഎസ്, ബ്രസീൽ, യുകെ എന്നിവിടങ്ങളിലും വാക്സിൻ പരീക്ഷണം നിർത്തി വച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ യുകെയിൽ പരീക്ഷണം പിനരാരംഭിച്ചിട്ടുണ്ട്.

you may also like this video