വയോജന സംരക്ഷണ കേന്ദ്രങ്ങളിലെ എല്ലാവർക്കും കോവിഡ് പരിശോധന നടത്തും

Web Desk

തിരുവനന്തപുരം

Posted on August 11, 2020, 5:28 pm

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയർ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളിലെ എല്ലാവർക്കും കോവിഡ് പരിശോധന നടത്തും. കേരളത്തിലെ 619 വൃദ്ധസദനങ്ങളിലുള്ള ഏകദേശം 21,000ഓളം വരുന്ന എല്ലാ വയോജനങ്ങളേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.

ആരോഗ്യ വകുപ്പും എൻഎച്ച്എമ്മും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ആക്ഷൻപ്ലാൻ ആരോഗ്യ വകുപ്പ് എൻ. സി. ഡി. ഡിവിഷൻ തയ്യാറാക്കി. കോവിഡ് പരിശോധന നടത്തുമ്പോൾ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ സി. എഫ്. എൽ. ടി. സി. ആക്കുന്നതാണ്. ഒന്നോ രണ്ടോ കേസുകൾ മാത്രമുണ്ടെങ്കിൽ അവരെ തൊട്ടടുത്തുള്ള സി. എഫ്. എൽ. ടി. സി. യിലേക്ക് മാറ്റും. സംസ്ഥാനത്തെ വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ താമസിക്കുന്ന വയോജനങ്ങളുടെ നിലവിലെ സ്ഥിതി ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികനം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ ഉത്തതതലയോഗം വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്.

you may also like this video