ലോകത്താകമാനം മരണം വിതച്ച് കോവിഡ് 19.ഏറ്റവും പുതിയ റിപ്പോർട്ട് അുസരിച്ച് ലോകത്തെ 25 ലക്ഷത്തിലധികം ജനങ്ങൾ കൊറോണ ബാധിതരാണ്. വൈറസ് ബാധയെ തുടർന്ന് ഒന്നേമുക്കാൽ ലക്ഷത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 12 വരെയുള്ള റിപ്പോർട്ട് പ്രകാരം 175412 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തിൽ 5015 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി ഇരുപത്തയഞ്ച് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലധികം പേർക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ആറ് ലക്ഷത്തി എഴുപതിനായിരത്തോളം പേർക്ക് ഇതുവരെ രോഗം മാറിയിട്ടുണ്ട്.
ആയിരത്തി ഒരുന്നൂറിലധികം ജീവനുകളാണ് ഇന്ന് അമേരിക്കയിൽ നഷ്ടമായത്. ഇന്ത്യൻ സമയം രാത്രി 12 മണിവരെയുള്ള കണക്കുകൾ പ്രകാരം 1149 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ നാൽപ്പത്തിമൂവായിരം പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഇറ്റലിയിലാകട്ടെ ഇന്ന് 534 മരണങ്ങളാണ് 12 മണിവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 24648 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്പെയിൻ, ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിലും കനത്ത ആശങ്കയാണ് കൊവിഡ് വിതയ്ക്കുന്നത്. സ്പെയിനിൽ 430 മരണങ്ങളാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ഇവിടുത്തെ മൊത്തം മരണസംഖ്യ 21282 ആയിട്ടുണ്ട്. ഫ്രാൻസിലാകട്ടെ ഇന്ന് 531 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മൊത്തം മരണസംഖ്യ 20796 ആയിട്ടുണ്ട്. ബെൽജിയത്തിലാകട്ടെ 170 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇവിടുത്തെ മൊത്തം മരണസംഖ്യ ആറായിരത്തോളമായിട്ടുണ്ട്.
യുകെയിലും കൊവിഡ് ഭീതി തുടരുകയാണ്. ഇന്ന് ഇതുവരെ 828 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ പതിനേഴായിരം കടക്കുകയും ചെയ്തു. നാലായിരത്തിലേറെ പേർക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 129044 ആയിട്ടുണ്ട്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.