Janayugom Online
pollution

കൊയിലാണ്ടി മത്സ്യ മാര്‍ക്കറ്റ് രോഗാണുക്കളുടെ വിളനിലം

Web Desk
Posted on June 28, 2018, 10:22 pm

മാര്‍ക്കറ്റു പരിസരത്തെ മാലിന്യ കൂമ്പാരം

കൊയിലാണ്ടി: ആരോഗ്യത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുകയാണ് കൊയിലാണ്ടി മത്സ്യ മാര്‍ക്കറ്റ്. ശരിയായ രീതിയിലുള്ള ശുചീകരണ പ്രവൃത്തികള്‍ നടത്താത്തതിനാല്‍ മാലിന്യങ്ങള്‍ മഴയില്‍ ജീര്‍ണിച്ച് ദുര്‍ഗന്ധം പരത്തുന്നു. കൊതുക് ഉള്‍പ്പടെയുള്ള രോഗാണുക്കള്‍ പെരുകുകയും ചെയ്യുന്നു.മാര്‍ക്കറ്റിനോട് അനുബന്ധിച്ച് മാംസക്കച്ചവടവും കോഴിക്കച്ചവടച്ചവുമുണ്ട്. അതിപുലര്‍ച്ചെ മീന്‍ മാര്‍ക്കറ്റില്‍ വെച്ച് അടുമാടുകളെ കശാപ്പ് ചെയ്യുന്നതായും ആക്ഷേപമുണ്ട്. ആരോഗ്യത്തിന് ഹാനികരമായ സാഹചര്യത്തിലാണ് മീന്‍ വില്‍പ്പനക്കാര്‍ ഉള്‍പ്പടെ ജോലി ചെയ്യുന്നത്.ടോയ്‌ലറ്റിന്റെ കാര്യവും ദയനീയമാണ്. വൃത്തിയില്ലാത്തതിനു പുറമേ, വാതിലുകളുമില്ല പലതിനും. മാര്‍ക്കറ്റ് അനുബന്ധ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ നിരവധി സ്ത്രീകളും ജോലി ചെയ്യുന്നു.ഇവര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഏറെ പ്രയാസപ്പെടുന്നു. മാര്‍ക്കറ്റ് കിണര്‍ മലിനമാണ്. ഈ വെള്ളമാണ് മാര്‍ക്കറ്റിലെ ആവശ്യത്തിന് ഉപയോഗിക്കുന്നത്. മാര്‍ക്കറ്റിനു സമീപം ജനവാസ കേന്ദ്രമാണ്.ഇവരുടെ ആരോഗ്യത്തേയും മാര്‍ക്കറ്റിന്റെ ശുചിത്വമില്ലായ്മ ബാധിക്കും.

Toilet inside koyilandi market

വാതിലുകളില്ലാത്ത ടോയ്‌ലറ്റ്