ഇറാഖ് തീരത്ത് കപ്പലിൽ തീപിടിച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പലിലെ ജീവനക്കാരൻ കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ അതുൽരാജ്(28) ആണ് മരിച്ചത്. ജൂലൈ 13നാണ് അപകടമുണ്ടായതെന്നാണ് വിവരം.
ഇറാഖ് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുൽരാജ്. പേർഷ്യൻ ഉൾക്കടലിൽ ഉണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാരടക്കം ഒമ്പതു പേർ മരിച്ചിട്ടുണ്ട്. അപകട വിവരം ഞായറാഴ്ചയാണ് അതുൽരാജിന്റെ വീട്ടിലറിയുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അതുൽരാജ് കപ്പൽ ജോലിക്കുപോയത്.
കോച്ചപ്പന്റെ പുരയിൽ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്. സഹോദരി അതുല്യ. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു. കേന്ദ്ര വിദേശകാര്യ വകുപ്പുമായും ഇറാഖിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.
English Summary: Koyilandi native died in Iraq
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.