11 November 2025, Tuesday

Related news

November 11, 2025
November 10, 2025
November 9, 2025
November 7, 2025
November 6, 2025
November 6, 2025
November 5, 2025
November 4, 2025
November 3, 2025
November 1, 2025

കോഴിക്കോട് എടിഎം കവർച്ചാ ശ്രമം; യുവാവ് പിടിയിൽ

Janayugom Webdesk
കോഴിക്കോട്
February 13, 2025 10:29 pm

ചേവായൂർ പറമ്പിൽക്കടവിലെ എടിഎം കവർച്ച നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍. മലപ്പുറം ഒതുക്കുങ്ങൽ മോന്തയിൽ വീട്ടിൽ വിജേഷ് (38) ആണ് പിടിയിലായത്. കണ്ണാടിക്കൽ-പറമ്പിൽ ബസാർ റോഡിൽ പറമ്പിൽകടവ് ജങ്ഷന് സമീപത്തെ ഹിറ്റാച്ചി എടിഎം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. ഇന്നലെ പുലർച്ചെ 2.30ന് നൈറ്റ് പട്രോളിങ്ങിനിടെ കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. എടിഎം കൗണ്ടറിന്റെ ഷട്ടർ താഴ്ത്തിയ നിലയിലും ഉള്ളിൽ വെളിച്ചവും ആളനക്കവും അസാധാരണമായ ശബ്ദവും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് സംഘം വാഹനത്തിൽ നിന്നിറങ്ങി പരിശോധന നടത്തിയത്. തുടര്‍ന്ന് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. 

ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് എടിഎം മെഷീനിന്റെ ഒരു ഭാഗം തകര്‍ത്ത ചെയ്ത നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങൾ മറയ്ക്കുന്നതിനായി കാമറ ഫോം സ്പ്രേ ചെയ്ത നിലയിലായിരുന്നു. പോളിടെക്നിക്ക് ബിരുദധാരിയായ പ്രതി സാമ്പത്തിക ബാധ്യത മൂലമാണ് മോഷണത്തിന് ഇറങ്ങിയതെന്ന് പൊലീസിനോട് പറഞ്ഞു.
സംഭവസ്ഥലത്ത് ഫിംഗർ പ്രിന്റ്, സയന്റിഫിക് വിദഗ്ധര്‍ പരിശോധന നടത്തി. ചേവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവൻ, എസ്ഐമാരായ നിമിൻ കെ ദിവാകരൻ, വിനോദ് പി കെ, സിപിഒമാരായ റിനേഷ്, ലിവേഷ്, ഹോംഗാർഡ് സുനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Kerala State - Students Savings Scheme

TOP NEWS

November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.