കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രണയിച്ച് വിഹാഹം കഴിഞ്ഞവര്‍ക്കെതിരെ പട്ടാപകല്‍ ഗുണ്ടാ ആക്രമണം നടന്ന സംഭവത്തില്‍ ഇരയായ സ്വാലിഹും ഭാര്യ ഫര്‍ഹാനയും നീതി തേടി സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി. പൊലീസ് അന്വേഷണം വൈകുന്നത് ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്. ഇന്നലെ വൈകിട്ടാണ് വിവാഹം കഴിഞ്ഞ് കാറിൽ വരികയായിരുന്ന സ്വാലിഹിനേയും ഫർഹാനയേയും എട്ട് പേരടങ്ങിയ സംഘം വെട്ടി പരുക്കേൽപിച്ചത്. ഫർഹാനയുടെ ബന്ധുക്കളാണ് അക്രമണത്തിന് പിന്നലെന്ന് കണ്ടെത്തി. തുടര്‍ന്ന് ബന്ധുകള്‍ക്കെതിരെ ഫര്‍ഹാന രംഗത്തെത്തുന്നത്. അതേ സമയം വാപ്പയുടെയും ഉമ്മയുടെയും സമ്മതത്തോടെയാണ് ഇവര്‍ വിവാഹം കഴിച്ചതെന്ന് പര്‍ഹാന പറഞ്ഞു. ബന്ധുക്കളാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അരിയിക്കുകയായിരുന്നു.
ENGLISH SUMMARY:Kozhikode attack; Salih and Farhana prepare to approach the Women’s Commission
You may also like this video