15 April 2024, Monday

Related news

April 5, 2024
March 31, 2024
March 13, 2024
March 13, 2024
March 9, 2024
January 31, 2024
January 24, 2024
January 14, 2024
January 14, 2024
January 14, 2024

ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ കോഴിക്കോട്‌ ബർമൂഡഗ്രാസ്‌ മൈതാനം

Janayugom Webdesk
കോഴിക്കോട്
November 16, 2022 11:04 am

വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ആരവങ്ങള്‍ ലോകമെങ്ങും ഉയരുമ്പോള്‍ ലോകകപ്പിലേക്ക് ഇന്ത്യന്‍ ടീമിന് വഴി തുറക്കുക എന്ന ലക്ഷ്യവുമായി കളിക്കാരെ വാര്‍ത്തെടുക്കാന്‍ കോഴിക്കോട്ടൊരു മൈതാനം ഒരുങ്ങുന്നു. 2023 ഫെബ്രുവരിയോടെ ഈ മൈതാനത്തില്‍ പന്തുരുളും. ഡിഗോ മറഡോണയെന്ന ഫുട്‌ബോള്‍ ഇതിഹാസത്തെ വാര്‍ത്തെടുത്ത അര്‍ജന്റീനോസ് ജൂണിയേഴ്‌സിന്റെ പരിശീലകരുടെ ശിക്ഷണത്തിലാവും കുട്ടികളുടെ കാല്‍പെരുക്കം.

മലബാര്‍ സ്‌പോര്‍ട്‌സ് ആന്റ് റിക്രിയഷന്‍ ഫൗണ്ടേഷന്റെ (എംഎസ്ആര്‍എഫ്) നേതൃത്വത്തില്‍ വരുന്ന ഫുട്‌ബോള്‍ അക്കാഡമിയുടെ ഭാഗമായാണ് മൈതാനം ഒരുങ്ങുന്നത്. പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലാണ് ഗ്രൗണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മൈതാനത്ത് ഉയര്‍ന്ന ഗുണ നിലവാരമുള്ള ബര്‍മുഡ ഗ്രാസാണ് ഒരുക്കുന്നത്. കളിക്കാര്‍ക്ക് പരുക്കു പറ്റാനുള്ള സാധ്യത ബര്‍മൂഡ ഗ്രാസില്‍ കുറയും. 30 ദിവസത്തിനകം മൈതാനത്തെ പുല്ല് പൂര്‍ണ്ണ വളര്‍ച്ചയെത്തും. ഡ്രൈനേജ് സംവിധാനവും ഫെന്‍സിംഗുമൊക്കെ ഇതിനോടകം പൂര്‍ത്തിയാവും. ജനുവരിയോടെ അക്കാദമിയിലേക്ക് കുട്ടികളെ സെലക്ട്‌ചെയ്യുമെന്ന് എംഎസ്ആര്‍എഫ് ചെയര്‍മാനും മുന്‍ ഗോവ ചീഫ് സെക്രട്ടറിയുമായ ബി. വിജയന്‍ പറഞ്ഞു. ഫെബ്രുവരിയോടെ പരിശീലനം ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. 

അക്കാദമിയിലെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി അര്‍ജന്റീനിയോസ് ജൂണിയേഴ്‌സിന്റെ കോച്ചുകള്‍ കോഴിക്കോട്ടെത്തും. അവര്‍ ഇവിടെ താമസിച്ച് കുട്ടികളെ പരിശീലിപ്പിക്കും. 13 വയസിനു താഴെയുള്ള ഫുട്‌ബോളില്‍ മികവു പുലര്‍ത്തുന്ന കുട്ടികളെയാണ് എംഎസ്ആര്‍എഫ് തെരഞ്ഞെടുക്കുക. എംഎസ്ആര്‍എഫിന്റെ കീഴില്‍ മലബാര്‍ ചാലഞ്ചേഴ്‌സ് എന്ന ഫുട്‌ബോള്‍ ക്ലബ്ബും നിലവില്‍ വരും. 2031ലെ അണ്ടര്‍ 20 മത്സരത്തിലും 2034ലെ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിലും പങ്കെടുക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുകയും ദേശീയ ടീമില്‍ മലബാര്‍ ചാലഞ്ചേഴ്‌സിന്റെ മൂന്നു ഫുട്ബാള്‍ താരങ്ങളെയെങ്കിലും പങ്കെടുപ്പിക്കുകയുമാണ് എംഎസ്ആര്‍എഫിന്റെ ലക്ഷ്യം. പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടത്തില്‍ കുട്ടികളെ താമസിപ്പിച്ച് പരിശീലനം നല്‍കും. 400 കുട്ടികളെ ഉള്‍ക്കൊള്ളാവുന്ന റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിയാണ് എംഎസ്ആര്‍എഫ് ലക്ഷ്യമിടുന്നത്.

Eng­lish Summary:Kozhikode bermuda­grass ground to mold the players
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.