കോഴിക്കോട് നഗരത്തില്‍ ബ്ലാക്ക്മാനായി ഭീതി പടര്‍ത്തിയ യുവാവ് പിടിയില്‍. ലോക്ക്ഡൗണ്‍ കാലയളവില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ മോഷണം നടത്തിയും നഗ്നതാപ്രദര്‍ശനം നടത്തിയും പൊലീസിന് തലവേദനയായ മുഹമ്മദ് അജ്മല്‍(26)നെ കസബ പൊലീസ് പിടികൂടിയതോടെയാണ് നഗരത്തിലെ പതിനെട്ടിടങ്ങളിലും വീടുകളുടെ ചില്ല് തകര്‍ത്തതും ബഹളം വെച്ച് കടന്നുകളഞ്ഞതും മൊബൈല്‍മോഷണങ്ങള്‍ നടത്തിയതും താനാണെന്ന് ഇയാള്‍ സമ്മതിച്ചത്.
കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ക്കെതിരെ നിരവധികേസുകളാണ് നിലവിലുള്ളത്. കോവിഡ് 19 ഇളവില്‍ ജയില്‍മോചിതനായ പ്രതി കൊയിലാണ്ടിയിലെ ഒരു പീഡനക്കേസില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി നഗ്നതാപ്രദര്‍ശനം നടത്തുന്നത് ഇയാളുടെ പതിവായിരുന്നു. ഇത്തരത്തില്‍ നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇയാള്‍ക്കെതിരെ പൊലീസിനു ലഭിച്ചു.
25 ഓളം മൊബൈല്‍ഫോണും സ്വര്‍ണാഭരണങ്ങളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഇയാള്‍ക്കായി കഴിഞ്ഞ കുറച്ചാഴ്ചകളായി പൊലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തുകയായിരുന്നു. നഗരപരിധിയില്‍ നിന്ന് മൊബൈല്‍ മോഷണംപോയതുള്‍പ്പെടെ നിരവധി പരാതികളില്‍ പ്രതി ഇയാളാണെന്ന് പൊലീസ് വ്യക്തമാക്കി. കസബ സിഐ ബിനു തോമസ്, എസ് ഐ സജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
English Summary: kozhikode black man ajmal arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.