Web Desk

കോഴിക്കോട്

April 17, 2021, 9:45 pm

കോഴിക്കോട്ട് നിയന്ത്രണങ്ങള്‍ ശക്തമാക്കി

Janayugom Online

കോഴിക്കോട് ജില്ലയിൽ കോവിഡ് 19ന്റെ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ അര്‍പ്പെടുത്തിയതായി ജില്ലാകളക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി ഇന്നുമുതല്‍ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണങ്ങള്‍ തുടരും.

പൊതുജനങ്ങൾ വളരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടുള്ളതല്ല. ഞായറാഴ്ചകളിൽ കൂടിചേരലുകൾ അഞ്ചുപേരിൽ മാത്രം ചുരുക്കേണ്ടതാണ്. അവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും സ്ഥാപനങ്ങളും രാത്രി ഏഴു മണി വരെ പ്രവർത്തിക്കാം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയിൽ പ്രവർത്തിക്കാം. പൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കും.

Eng­lish sum­ma­ry; kozhikode covid restrictions

you may also like this video;