29 March 2024, Friday

Related news

March 13, 2024
March 13, 2024
March 9, 2024
January 31, 2024
January 24, 2024
January 14, 2024
January 14, 2024
January 14, 2024
January 12, 2024
December 19, 2023

ഫ്രീഡം ഹവായ് ചപ്പൽസുമായി കോഴിക്കോട് ജില്ലാ ജയിൽ

Janayugom Webdesk
കോഴിക്കോട്
January 31, 2023 7:13 pm

ഫ്രീഡം ഫുഡ് എന്ന പേരിൽ ജയിൽ വകുപ്പ് ആരംഭിച്ച ചപ്പാത്തി നിർമാണ യൂണിറ്റ് വൻ വിജയമായതോടെ ചെരുപ്പ് നിർമാണ യൂണിറ്റുമായി കോഴിക്കോട് ജില്ലാ ജയിൽ. ഫ്രീഡം ഹവായ് ചപ്പൽസ് എന്ന പേരിൽ നിർമാണം ആരംഭിച്ച ചെരിപ്പ് നിർമാണ യൂണിറ്റ് ഇതിനോടകം വിൽപ്പന ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ജയിലുകളിൽ നേരത്തെ തിരുവനന്തപുരത്തും വിയ്യൂരിലും മാത്രമാണ് ഇത്തരത്തൽ ചെരുപ്പ് നിർമാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. ഇത് കോഴിക്കോട്ടേക്കും വ്യാപിപിക്കുകയായിരുന്നു. ചെരുപ്പ് നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും മറ്റു നടപടികളും രണ്ടു വർഷം മുമ്പ് തന്നെ പൂർത്തിയാക്കിയിരുന്നു. എന്നാൽ കോവിഡ് വ്യാപനം കാരണം യൂണിറ്റിന്റെ പ്രവർത്തനം നീട്ടി വയ്ക്കുകയായിരുന്നു. 

നാല് യന്ത്രങ്ങളാണ് ചെരുപ്പ് നിർമാണ യൂണിറ്റിന്റെ പ്രവർത്തനത്തിനായി ജയിലിൽ രണ്ടു വർഷം മുമ്പ് തന്നെ എത്തിച്ചത്. ഇവ ഉപയോഗിച്ചാണ് നിലവിൽ ആദ്യ ഘട്ടം എന്ന നിലയിൽ ചെരുപ്പുകൾ നിർമിച്ചു തുടങ്ങിയത്. ഒരു ദിവസം 30–50 ചെരുപ്പുകൾ വരെ നിർമിക്കാൻ സാധിക്കുന്നുണ്ടെന്ന് കോഴിക്കോട് ജയിൽ സൂപ്രണ്ട് എം എം ഹാരിസ് പറഞ്ഞു. പരമാവധി ആറ് പേർക്കാണ് ഒരു സമയത്ത് ചെരുപ്പ് നിർമാണത്തിൽ ഏർപ്പെടാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആറുമുതൽ 10 വരെയുള്ള സൈസിലാണ് ചെരുപ്പുകൾ നിർമിക്കുന്നത്. ചപ്പാത്തി നിർമാണം പോലെ തന്നെ ചെരുപ്പ് നിർമാണത്തോടും തടവുകാർ അനുകൂലമായാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം നിർമാണം ആരംഭിച്ച യൂണിറ്റിൽ നിന്നുള്ള ചെരുപ്പുകൾ ഫ്രീഡം ഫുഡ് കൗണ്ടർ വഴിയാണ് വിറ്റഴിക്കുന്നത്. കോഴിക്കോട് നാല് ഫ്രീഡം ഫുഡ് കൗണ്ടറുകളാണ് ജയിൽ വകുപ്പിനുള്ളത്. ഇവിടങ്ങളിലെല്ലാം 100 രൂപയുടെ ഫ്രീഡം ചെരുപ്പുകളും ലഭിക്കും.

Eng­lish Summary:Kozhikode Dis­trict Jail with Free­dom hawai chappal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.