12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 4, 2024
August 23, 2024
August 14, 2024
August 2, 2024
July 24, 2024
July 13, 2024
July 3, 2024
June 24, 2024
June 7, 2024

കോഴിക്കോട് ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ നിലയില്‍

Janayugom Webdesk
കോഴിക്കോട്
October 16, 2022 6:05 pm

ഗാന്ധി പീസ് ഫൗണ്ടേഷന്റെ കക്കോടി മോരിക്കര ഗാന്ധി സ്‌ക്വയറിലെ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ നിലയില്‍. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. നാല് വര്‍ഷത്തിലേറെയായി ഈ പ്രദേശത്ത് ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഗാന്ധി സ്‌ക്വയര്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗാന്ധി സ്‌ക്വയറില്‍ നേതാക്കളുടെ ഫോട്ടോ തകര്‍ത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും ആക്രമം. 

സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് രണ്ടു വ്യക്തികള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായും ഈ തര്‍ക്കമാണ് പ്രതിമ തകര്‍ക്കുന്നതിലേക്ക് എത്തിച്ചതെന്നും ചേവായൂര്‍ പൊലീസ് വ്യക്തമാക്കി. രണ്ട് സെന്റ് സ്ഥലത്തുള്ള ഈ പ്രതിമയുമായി ബന്ധപ്പെട്ട ഉടമസ്ഥ തര്‍ക്കം നേരത്തെ വില്ലേജ് ഓഫീസറുടെ മധ്യസ്ഥതയില്‍ തീര്‍പ്പാക്കിയിരുന്നു. ഇതിനു വഴങ്ങാത്ത സ്ഥല ഉടമകളില്‍ ഒരാളാണ് പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായി ഗാന്ധി പ്രതിമയുടെ തല മുറിച്ചു മാറ്റിയതെന്ന് സംശയം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Summary:Kozhikode Gand­hi stat­ue with sev­ered head
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.