കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ കേരള ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയ എ ഐ വൈ എഫ്-എ ഐ എസ് എഫ് പ്രവർത്തകരെ പൊലീസ് അതിക്രൂരമായി മർദ്ദിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെത്തിയ ഗവർണറെ കരിങ്കൊടി കാണിക്കാൻ പ്രകടനമായെത്തിയ പ്രവർത്തകരെ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിന് മുന്നിൽവച്ചാണ് അറസ്റ്റ് ചെയ്ത് അതിക്രൂരമായി മർദ്ദിച്ച് അറസ്റ്റ് ചെയ്തത്. ഞാൻ സംഘിയാണെടാ എന്നുപഞ്ഞാണ് പൊലീസ് അതിക്രമത്തിന് നേതൃത്വം നൽകിയ സി ഐ പ്രവർഡത്തകരെ പൊലീസ് വാനിലിട്ട് അതിക്രൂരമായി മർദ്ദിച്ചത്.
വാഹനത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി സിഐ ബാലചന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ മൃഗീയമായി മര്‍ദിക്കുകയായിരുന്നു. ഞാൻ സംഘിയാണെടാ എന്നുപഞ്ഞായിരുന്നു മർധനമെന്ന് പ്രവർത്തകർ പറഞ്ഞു. തേഞ്ഞിപ്പലം സ്റ്റേഷനില്‍ എത്തുന്നതുവരെയും മര്‍ദനം തുടര്‍ന്നു. മറ്റ് പൊലീസുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് സിഐ മര്‍ദനം അവസാനിപ്പിച്ചത്. അക്രമത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു. എ ഐ വൈ എഫ് സംസ്ഥാന ജോയിൻറ് സെക്രട്ടറി പി ഗവാസ്, അഡ്വ. കെ കെ സമദ്, ഷഫീർ കിഴിശേരി, സി പി നിസാർ, കെ പി അസീസ് ബാവ, പി ബിനൂപ്, ബിജിത്ത് ലാൽ, നിസാർ കൊണ്ടോട്ടി, സുരേഷ് ചേലേമ്പ്ര തുടങ്ങിയവർക്കാണ് മർദ്ദനമേറ്റത്. കേരള പൊലീസിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി പൊലീസ് വാനിലിട്ട് മര്‍ദിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സിഐക്കെതിരെ നടപടി സ്വീകരിക്കണമെന്നും എഐവെെഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.