10 December 2025, Wednesday

Related news

December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 6, 2025
December 6, 2025
December 6, 2025

ബാസ്കറ്റ്ബോളിൽ കോഴിക്കോടന്‍ കരുത്ത്

Janayugom Webdesk
തിരുവനന്തപുരം
October 27, 2025 10:47 pm

ബാസ്കറ്റ്ബോളിൽ കോട്ടയത്തെ പരാജയപ്പെടുത്തി കോഴിക്കോട്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ സബ് ജൂനിയർ വിഭാഗം മത്സരത്തിലായിരുന്നു കോഴിക്കോടിന്റെ മിന്നും വിജയം. പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ വിഭാഗത്തിൽ കോഴിക്കോടിന്റെ മൂന്നാമത് സ്വർണനേട്ടമാണിത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കോഴിക്കോട് നേരത്തെ സ്വർണം നേടിയിരുന്നു. കളിയുടെ തുടക്കം മുതൽ തന്നെ കോഴിക്കോടിനായിരുന്നു ആധിപത്യം. ആദ്യപകുതി വിസിൽ മുഴങ്ങി പിരിയുമ്പോൾ കോഴിക്കോട് 38, കോട്ടയം 10 എന്ന നിലയിലായിരുന്നു സ്കോർ. തിരിച്ചുവരാൻ കോട്ടയം ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. കളിയിൽ നിരവധി ഫ്രീത്രോകൾ ലഭിച്ച കോഴിക്കോട് അതെല്ലാം സുവർണാവസരങ്ങളായി മാറ്റുകയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ കോട്ടയം 22 കോഴിക്കോട് 68 എന്ന നിലയിലായിരുന്നു. 46 പോയിന്റുകളുടെ വ്യക്തമായ ലീഡ്.

അവന്തിക പ്രദീപ് പി പി, ധ്രുവ കെ, വൈഗാലക്ഷ്മി എൻ, അക്ഷര കെ, ദിയ ആർ കുറുപ്പ്, അലീന അൽഫോൻസാ എയ്ഞ്ചൽ, നിരഞ്ജന എം കെ, ലക്ഷ്മി ടി, പാർവതി എസ് നായർ, ഈവ ബിജു, വേദജ്ഞാനാ വിവേക്, മെലീസ സക്കറിയാസ് എന്നിവരാണ് ടീമിന് കരുത്തേകിയത്.
കോഴിക്കോട് സ്വദേശിയും മെഡിക്കല്‍ കോളജ് കാമ്പസ് എച്ച്എസിഎസിലെ കായിക അധ്യാപകനുമായ സുധീറാണ് പരിശീലകന്‍. കൃത്യമായ രീതിയിലുള്ള പരിശീലനമാണ് കുട്ടികളുടെ മികവിന് കാരണം. താൻ മൂന്ന് ദിവസം മാത്രമാണ് കുട്ടികളെ പരിശീലിപ്പിച്ചതെന്നും മുൻ മത്സരങ്ങളുടെ കരുത്താണ് ഇവിടെ പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷവും സബ‌്ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് തന്നെയാണ് സ്വർണം നേടിയത്. സെമിയിൽ തിരുവനന്തപുരത്തിനെ തോൽപ്പിച്ചായിരുന്നു കോഴിക്കോടിന്റെ ഫൈനൽ പ്രവേശനം. മൂന്നാം സ്ഥാനം ആലപ്പുഴ സ്വന്തമാക്കി. 

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.