കൊല്ലപ്പെട്ടത് വണ്ടുര്‍ സ്വദേശി ഇസ്മായില്‍ ; അറസ്റ്റിലായത് സുഹൃത്ത് ബിര്‍ജു; ഇസ്മയിൽ കൊലയിലെ നടുക്കും സത്യം ഇങ്ങനെ

Web Desk

കോഴിക്കോട്

Posted on January 16, 2020, 11:50 am

കോഴിക്കോട് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ ബുദ്ധിപൂര്‍വം ചുരുളഴിച്ച് ക്രൈംബ്രാഞ്ച്. ഇസ്മയിലിന്റെ സുഹൃത്ത് ബിര്‍ജുവാണ് പ്രതി. ബിർജുവിന്റെ ആദ്യ കൊലപാതകം അമ്മയുടെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു. ഇസ്മയിലുമായി ചേർന്ന് ബിർജുവിന്റെ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ഇസ്മയിലിനെ കൊന്നത് ക്വട്ടേഷന്‍ തുക ചോദിച്ചതിനും. ‘

പൊലീസിന്റെ കയ്യിലുള്ള ഫിംഗര്‍പ്രിന്റ് അടക്കമുള്ളവയില്‍ നിന്നാണ് ഇസ്മായില്‍ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് നിഗമനത്തിലെത്തിയത്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് അടുത്ത ബന്ധുക്കളുടെ രക്തം വേണമായിരുന്നു. ഇതിനായുള്ള അന്വേഷണത്തിലാണ് കിടപ്പിലായ ഇസ്മായിലിന്റെ അമ്മയെ കണ്ടെത്തുന്നത്. ആദ്യം അമ്മ രക്തം എടുക്കാന്‍ സമ്മതിച്ചില്ല. പിന്നീട് പല തവണ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകുകയും, ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് വേണ്ടിയെന്ന് പറഞ്ഞ്, അമ്മയുടെ രക്തം എടുക്കുകയായിരുന്നു. കണ്ടെത്തിയ ശരീരഭാഗങ്ങള്‍ വണ്ടൂര്‍ സ്വദേശി ഇസ്മയിലിന്റേതെന്ന് പൊലീസ് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇസ്മയില്‍ നാല് കേസുകളില്‍ പ്രതിയാണെന്ന് ക്രൈംബ്രാഞ്ച് എഡിജിപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൈകളും തലയും കടലിലും, ശരീരഭാഗങ്ങള്‍ തിരുവമ്പാടിയിലെ കോഴിവേസ്റ്റ് ഉപേക്ഷിക്കുന്ന സ്ഥലത്തും തള്ളുകയായിരുന്നു. നാടുവിട്ടുപോയ ബിര്‍ജുവിനെ പിന്നീട് തമിഴ്‌നാട്ടിലെ നീലഗിരിയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അന്ന് പിടികൂടിയെങ്കിലും അയാള്‍ രക്ഷപ്പെട്ടു. പിന്നീട് മുക്കത്ത് വെച്ച് ബിര്‍ജു ക്രൈംബ്രാഞ്ചിന്റെ പിടിയില്‍ അകപ്പെട്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ട് കൊലപാതകങ്ങളും തെളിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി വെളിപ്പെടുത്തി. സംഭവത്തില്‍ ബിര്‍ജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും തച്ചങ്കരി പറഞ്ഞു.

Eng­lish summary:Kozhikode mur­der case updates

YOU MAY ALSO LIKE THIS VIDEO