കോഴിക്കോട് പലയിടത്തായി മനുഷ്യശരീരഭാഗങ്ങൾ ഉപേക്ഷിച്ചു‍; നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്; ഒരാള്‍ പിടിയില്‍

Web Desk

കോഴിക്കോട്

Posted on January 16, 2020, 10:48 am

കോഴിക്കോട് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ പ്രതി പിടിയിലെന്ന് സൂചന. കൊലപ്പെടുത്തിയതിനു ശേഷം തെളിവുനശിപ്പിക്കാനായി ശരീരഭാഗങ്ങൾ പല സ്ഥലത്തായി ഉപേക്ഷിക്കുകയായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. 2017 ജൂണ്‍ 28നാണ് ആദ്യ ശരീരഭാഗം ചാലിയം കടപ്പുറത്തുനിന്ന് ലഭിച്ചത്. തിരുവമ്പാടിയിലെ എസ്റ്റേറ്റില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. മുക്കം പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. രണ്ടരവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കൊല്ലപ്പെട്ടവനെയും കൊലപ്പെടുത്തിയവരെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചത്.

യാതൊരു തുമ്പും ഇല്ലാതിരുന്ന കേസില്‍ ക്രൈംബ്രാഞ്ച് ശാസ്ത്രീയ പരിശോധനകളിലൂടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത രേഖാചിത്രം തയ്യാറാക്കി. ഈ ചിത്രങ്ങള്‍ പരമാവധി ജനങ്ങളുടെ ശ്രദ്ധയിലേക്ക് വിട്ടു. തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്ന് പൊലീസിന് ചില വിളികള്‍ ലഭിച്ചു. എന്നാല്‍ ഈ വിളികളില്‍ ഒന്നും കൊല്ലപ്പെട്ട ആളിലേക്ക് എത്താനുള്ള വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നത്.

2017 ഒക്ടോബർ നാലിന് പൊലീസിൽനിന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.കേസില്‍ മലയാളികള്‍ക്കും ഇതരസംസ്ഥാനക്കാര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് കൊലപ്പെട്ടതെന്നാണ് സൂചന.

Eng­lish sum­ma­ry: Kozhikode mur­der enquiry

YOU MAY ALSO LIKE THIS VIDEO