Web Desk

കോഴിക്കോട്

March 23, 2020, 5:35 pm

കോഴിക്കോട് ഒരാൾക്ക് കൂടി കോവി‍ഡ്: വൈറസ് സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശിക്ക്

Janayugom Online

കോഴിക്കോട് ഒരാൾക്ക് കൂടി കോവി‍ഡ് സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മാത്രം മൂന്നു പേരാണ് കൊറോണ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ ജില്ലയില്‍ 8408 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നുമാത്രം പുതുതായി 263 പേരാണ് നിരീക്ഷണ പട്ടികയിലുള്ളത്.

കഴിഞ്ഞ ദിവസം 15 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 68 ആയി.