27 March 2024, Wednesday

Related news

March 13, 2024
March 13, 2024
March 9, 2024
January 31, 2024
January 24, 2024
January 14, 2024
January 14, 2024
January 14, 2024
January 12, 2024
December 30, 2023

കോഴിക്കോട് റെഡ് അലര്‍ട്ട്: മുന്‍കരുതല്‍ ഊര്‍ജ്ജിതമാക്കി

Janayugom Webdesk
കോഴിക്കോട്
August 2, 2022 6:13 pm

കോഴിക്കോട് ജില്ലയില്‍ ഓഗസ്റ്റ് 2,3,4 തീയതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനവും എല്ലാ വിധത്തിലുമുള്ള മണ്ണെടുക്കലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.

ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളായി കണ്ടെത്തിയ എല്ലാ കെട്ടിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തണം. ക്യാമ്പുകളില്‍ കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരെ ചുമതലപ്പെടുത്തി. 

എല്ലാ വില്ലേജ് ഓഫീസര്‍മാരും ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങള്‍ നേരിട്ട് പരിശോധിക്കണം. തഹസില്‍ദാര്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ജെസിബി, ഹിറ്റാച്ചി, ചെയിന്‍ ബെല്‍റ്റ് ഉള്ള ഹിറ്റാച്ചി, ബോട്ടുകള്‍ വള്ളങ്ങള്‍, ഇലക്ട്രിക്ക് വുഡ് കട്ടര്‍ എന്നിവ ലഭ്യമാക്കാന്‍ മുന്‍കൂട്ടി നടപടി സ്വീകരിക്കമെന്നും കലക്ടര്‍ അറിയിച്ചു.

Eng­lish Summary:Kozhikode Red Alert: Alert activated
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.