സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തണം: കെ പി രാജേന്ദ്രന്‍

Web Desk

നീലേശ്വരം

Posted on June 29, 2019, 7:03 pm

എല്ലാ രംഗത്തും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ശക്തമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കാസര്‍ഗോഡ് നീലേശ്വരത്ത് വര്‍ക്കിങ്ങ് വിമണ്‍ ഫോറം (എ.ഐ.ടി.യു.സി.) സംസ്ഥാന നേതൃത്വ പഠന ക്യാമ്പ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭരണഘടനയും ഒട്ടനവധി നിയമങ്ങളം സുപ്രീം കോടതി വിധികളും നിലവിലുണ്ടായിട്ടും സ്ത്രീകള്‍ പല രംഗങ്ങളിലും കടുത്ത വിവേചനം നേരിടുകയാണ്. തുല്യ ജോലിക്ക് തുല്യവേതനം, പ്രസവാനുകൂല്യങ്ങള്‍,തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവ നേടിയെടുക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ ശക്തമായി സംഘടിതരാകണെമെന്ന് അദ്ദേഹം പറഞ്ഞു.

പടന്നക്കാട് കാര്‍ഷിക കോളേജില്‍ രണ്ടു ദിവസത്തെ ക്യാമ്പിന്റെ ഉദ്ഘാടന സമ്മേ ഇനത്തില്‍ എം.എസ്.സുഗൈത കുമാരി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് ജെ. ഉദയഭാനു, കെ.മല്ലിക, സി.പി.മുരളി, കെ.വി.കൃഷ്ണന്‍, താവം ബാലകൃഷ്ണന്‍, ആര്‍.പ്രസാദ്, കമലാ സദാനന്ദന്‍, പി. ബീന എന്നിവര്‍ പ്രസംഗിച്ചു.കവിതാ സന്തോഷ് ലീഡറും, എ.കെ.സുജാത ഡെപ്യൂട്ടി ലീഡറുമായ ക്യാമ്പില്‍ സ്ത്രീ സുരക്ഷയും നിയമപരിരക്ഷയും എന്ന വിഷയത്തില്‍ അഡ്വ.ആശഉണ്ണിത്താനും ‘രണഘടനയും സ്ത്രീകളും എന്ന വിഷയത്തില്‍ പ്രൊഫ.സഫി മോഹനും, കോര്‍പ്പറേറ്റ് വല്‍ക്കരണവും പ്രത്യാഘാതങ്ങളും എന്ന വിഷയത്തില്‍ പ്രൊഫ.ടി.കെ.രാമകൃഷ്ണനും സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ എലിസബത്ത് അസീസ്സി എന്നിവരും ക്ലാസുകള്‍ എടുത്തു. കുടുംബപരമായ ഉത്തരവാദിത്തങ്ങളും പ്രസവകാലവും കുട്ടികളരിപാലനവും ഒക്കെ പരിഗണിച്ച് കേന്ദ്ര സംസ്ഥാന നിയമനങ്ങളിലും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ നിയമനങ്ങളിലും ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയില്‍ സ്ത്രീകുക്ക് പ്രത്യേക ഇളവ് നല്‍കണമെന്ന് ക്യാമ്പ് അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.