വരാനിരിക്കുന്നത് തീക്ഷ്ണമായ പ്രക്ഷോഭങ്ങളുടെ കാലം: കെ പി രാജേന്ദ്രന്‍ 

Web Desk
Posted on June 11, 2019, 7:51 pm

തൃശൂര്‍: രാജ്യം അതിശക്തമായ തൊഴിലില്ലായ്മയും പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ തീക്ഷ്ണമായ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും കാലഘട്ടമാണ് വരാനിരിക്കുന്നതെന്ന് എഐടിയുസി സംസ്ഥാന ജന.സെക്രട്ടറി കെ പി രാജേന്ദ്രന്‍. ജനകീയപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള വലിയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ സംഘടിപ്പിച്ച കെ കെ വാര്യര്‍, എ എം പരമന്‍, പി വി കൃഷ്ണന്‍കുട്ടി ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളില്‍ വര്‍ഗബോധത്തിന്റെ രാഷ്ട്രീയം വളര്‍ത്തിയ നേതാക്കളായിരുന്നു കെ കെ വാര്യര്‍, എ എം പരമന്‍, പി വി കൃഷ്ണന്‍കുട്ടി എന്നിവരെന്ന് കെപിആര്‍ പറഞ്ഞു.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാസെക്രട്ടറി കെ കെ വത്സരാജ് അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ സംസ്ഥാനകൗണ്‍സിലംഗം ഷീല വിജയകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ടി ആര്‍ രമേഷ്‌കുമാര്‍, മേയര്‍ അജിതാവിജയന്‍, ജില്ലാഎക്‌സിക്യൂട്ടീവംഗം സി എല്‍ സൈമണ്‍മാസ്റ്റര്‍, ജില്ലാകൗണ്‍സിലംഗങ്ങളായ സാറാമ്മ റോബ്‌സണ്‍, എം വിജയന്‍, എഐവൈഎഫ് ജില്ലാസെക്രട്ടറി രാകേഷ് കണിയാംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം ജി നാരായണന്‍ സ്വാഗതവും ടി ഗോപിദാസ് നന്ദിയും പറഞ്ഞു.

തൃശൂരില്‍ കെ കെ വാര്യര്‍, എ എം പരമന്‍, പി വി കൃഷ്ണന്‍കുട്ടി അനുസ്മരണം എഐടിയുസി സംസ്ഥാന ജന.സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.