23 April 2025, Wednesday
KSFE Galaxy Chits Banner 2

അഴീക്കാട് പ്ലസ് ടു കോഴക്കേസില്‍ കെ പി എ മജീദിന്റെ മൊഴിയെടുത്തു

Janayugom Webdesk
November 22, 2021 4:41 pm

കെഎംഷാജി പ്രതിയായ അഴീക്കാട് പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ മൊഴിയെടുത്തു. കോഴിക്കോട് പൊലീസ് ക്ലബിൽ വെച്ച് വിജിലൻസാണ് മൊഴിയെടുത്തത്. സൗഹൃദ സന്ദർശനമെന്നാണ് ഇതുസംബന്ധിച്ച് കെപിഎ. മജീദ് മറുപടി പറഞ്ഞത്. 

നേരത്തെ കേസിൽ കെഎം ഷാജിയെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കോഴ്സ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കെഎം ഷാജിക്കെതിരായ കേസ്. 2014ൽ യുഡിഎഫ് ഭരണകാലത്താണ് കേസിനാസ്പദമായ സംഭവം. ലീഗിന്റെ പ്രാദേശിക ഓഫീസ് പണിയാൻ 25 ലക്ഷം തരാമെന്ന് സ്കൂൾ മാനേജ്മെന്റ് ലീഗ് നേതാക്കളെ അറിയിച്ചിരുന്നു. 

എന്നാൽ ഈ പണം മറ്റാരുമറിയാതെ കെഎം ഷാജി കൈക്കലാക്കിയെന്ന ലീഗിന്റെ പ്രാദേശിക നേതാക്കൾ നേതൃത്വത്തിന് കത്തയച്ചിരുന്നു. ഈ കത്ത് തെളിവായി കാണിച്ചാണ് കെഎം ഷാജിക്കെതിരെ പരാതി നൽകിയത്.
eng­lish summary;KPA Majeed’s state­ment in Azhikode Plus Two bribery case
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.