19 April 2024, Friday

Related news

March 20, 2024
January 17, 2024
January 8, 2024
January 7, 2024
January 7, 2024
December 31, 2023
December 30, 2023
December 19, 2023
December 5, 2023
December 5, 2023

കെപിഎസി ലളിതയുടെ ചിക്തസാ സഹായം; കോണ്‍ഗ്രസില്‍ സൈബര്‍ പോര്

Janayugom Webdesk
തിരുവനന്തപുരം
November 23, 2021 2:07 pm

നടിയും കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഒരു വിഭാഗം ചികിത്സ ചെലവ് നല്‍കിയതിനെ അനുകൂലിക്കുമ്പോല്‍ മറ്റ് ചിലര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. അനാവശ്യ വിവാദങ്ങളിലേക്ക് എത്തിക്കേണ്ടെന്നും മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു.

ചികിത്സാ സഹായം നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് നടന്‍ സുരേഷ് ഗോപി എംപി, ഗെബി ഗണേഷ് കുമാര്‍ എംഎല്‍എ, പിടി തോമസ് എംഎല്‍എ എന്നിവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിവാദങ്ങളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളും ഇതിന്‍റ പിന്നാലെയാണ്.കരള്‍ സംബന്ദമായ അസുഖത്തെ തുടര്‍ന്നാണ് കെപിഎസി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കാന്‍ കരള്‍മാറ്റ ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. മകനും നടനുമായ സിദ്ധാര്‍ത്ഥ ഭരതനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അതേസമയം, കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കാനുള്ള തീരുമാനത്തെ പിന്തുണച്ച് പിടി തോമസ് രംഗത്തെത്തിയിരുന്നു. കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്നാണ് പിടി തോമസ് പറയുന്നത്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമര്‍പ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണെന്ന് പിടി തോമസ് പറഞ്ഞിരുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ക്ക് നിലപാടുകള്‍ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവര്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും പിടി തോമസ് പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ അതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൊരിഞ്ഞ അടിയാണ്. സർക്കാർ സഹായത്തെ പിന്തുണച്ചുകൊണ്ട് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട കെപിസിസി വർക്കിങ് പ്രസിഡന്റ് പിടി തോമസാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.കെപിഎസി ലളിതയ്ക്കെതിരെ പ്രചരണം നടത്തിയിരുന്ന കോൺഗ്രസ് സൈബർ പ്രവർത്തര്‍ പി ടിതോമസിന്‍റെ അഭിപ്രായങ്ങള്‍ക്കെതിരേ രംഗത്തു വന്നു. , അവർ പിടിയുടെ പോസ്റ്റിന് കീഴിൽ ആക്രമണം ആരംഭിച്ചു. ‘നിങ്ങളോട് ബഹുമാനം ഉള്ള ഒരുപാട് പ്രവർത്തകർ ഉണ്ട്… വെറുതെ വെറുപ്പ് സമ്പാദിക്കരുത്’, ‘താങ്കളുടെ നിലപാടുകളിൽ സാധാരണ അഭിമാനം തോന്നാറുണ്ട് പക്ഷെ ഇതിനോട് യോജിക്കാൻ ആവുന്നില്ല’ എന്നിങ്ങനെ പിടി തോമസിനോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് നിരവധി കോൺഗ്രസുകാരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. പിടിക്ക് പിന്തുണയുമായി മറ്റൊരു കൂട്ടർ കൂടി എത്തിയതോടെ പോസ്റ്റിന് കീഴിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ചേരിതിരിഞ്ഞ് കമന്റ് യുദ്ധം ആരംഭിക്കുകയായിരുന്നു.

സാമൂഹ്യമാധ്യമങ്ങളിൽ കോൺഗ്രസുകാർ തമ്മിലുള്ള പോര് മുറുകിയപ്പോള്‍ അനിൽ അക്കരയും രംഗത്തെത്തി. പിടിയുടെ നിലപാടിനൊപ്പം എന്ന് തലക്കെട്ട് നൽകി പിടി തോമസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു അക്കരയുടെ പിന്തുണ. അപ്പോഴേയ്ക്കു സൈബർ പോരാളികൾ അനിൽ അക്കരയ്ക്കെതിരെ തിരിഞ്ഞു.കെപിഎസി ലളിത കോൺഗ്രസ് നേതാക്കളുടെ സജീവ ചർച്ചയായപ്പോഴേയ്ക്കും പിടി തോമസിന്റെയോ അനിൽ അക്കരയുടേയോ പേര് പറയാതെ ഇരുവരുടെയും നിലപാട് തള്ളി കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രനും ഫേസ്‌ബുക്കിൽ അഭിപ്രായം പങ്കുവച്ചു.സിനിമാ മേഖലയിൽ അവശത അനുഭവിക്കുന്ന, സാമ്പത്തിക ബുദ്ധിമുട്ടുള്ള ധാരാളം കലാകാരന്മാരുണ്ടെന്നും അതിൽ കെപിഎസി ലളിതയ്ക്ക് മാത്രം സാമ്പത്തിക സഹായം നൽകാനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണെന്നും വിപി സജീന്ദ്രൻ പറഞ്ഞു.

അത് രാഷ്ട്രീയ ചായ്വ് നോക്കി കൊടുക്കുന്നതാണ്. ഈ സർക്കാർ സഹായം കൊടുക്കുന്നതിൽ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തും. നമ്മളെല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഈ അനുഗ്രഹീത കലാകാരിക്ക് ഇത്തരത്തിൽ പക്ഷാഭേദപരമായി സംഭാവന നൽകി സമൂഹമധ്യത്തിൽ ഈ കലാകാരിയെ സിപിഎം അവഹേളിക്കരുതെന്നും സജീന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു. തനിക്കും പിടിക്കുമെതിരെ എന്ത് തോന്ന്യാസവും പറയാമെന്നാണ് പലരുടെയും ധാരണയെന്നും എന്നാൽ നിങ്ങളുടെ ജോജുവിസത്തിന് ഇവിടെ പ്രസക്തിയില്ലെന്നും അനിൽ അക്കര ഫേസ്‌ബുക്കിൽ എഴുതി. ഈ സമയം അവരെ ആരുസഹായിക്കുന്നുവെന്നുള്ളതല്ല അവരുടെ അസുഖം ഭേദമായി വരികയെന്നുള്ളതാണ് പ്രധാനമെന്നും അക്കര പറയുന്നു.ലളിത ചേച്ചി ഏത് പാർട്ടിക്കാരിയായാലുംകേരളം അംഗീകരിച്ച കലാകാരിയും മലയാളത്തിന്റെ സ്വന്തം ഭരതന്റെ സഹധർമിണിയും, ഊത്രാളികാവ് പൂരത്തിന് നേതൃത്വം നൽകുന്ന എങ്കെക്കാട് ദേശത്തിന്റെ എല്ലാമെല്ലാമാണ്.വടക്കാഞ്ചേരി ഭരതൻ റോഡ് എംഎല്‍എ ഫണ്ട്ഉപയോഗിച്ച്പുനർനിർമ്മിക്കുമ്പോഴുംരാഷ്ട്രീയത്തിനതീയമായഅഭിമാനമാണ് തോന്നിയത്.ആ വീട്ടിൽ പലപ്പോഴും കേരളത്തിലെതലമുതിർന്ന നേതാക്കളുമായി പോകുമ്പോൾ അവിടെ ഒരു അപരിചിതത്വം എനിക്ക് തോന്നിയിട്ടില്ല.പിന്നെ എന്തിനാണ് അവരെ ഈ സമയത്ത് വേട്ടയാടുന്നതെന്ന്എനിക്ക് മനസ്സിലാകുന്നില്ല.

ഈ സമയം അവരെ ആരുസഹായിക്കുന്നുവെന്നുള്ളതല്ലഅവരുടെ അസുഖം ഭേദമായി വരികയെന്നുള്ളതാണ്. അതിനായി നമുക്ക് പ്രാർത്ഥിക്കാം.കെപിഎസി ലളിതയെ പിന്തുണച്ച് പോസ്റ്റിട്ട പിടി തോമസിന്റെയും അനിൽ അക്കരയുടെയും പോസ്റ്റുകളിൽ എതിരായി എത്തിയത് കെഎസ് ബ്രിഗേഡ് ആണെന്ന ആക്ഷേപം ചില കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ അത് കെഎസ് ബ്രിഗേഡുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തള്ളിക്കളയുന്നു.അതേസമയം കെപിഎസി ലളിതയുടെ ചികിൽസാ സഹായത്തെ സ്വാഗതം ചെയ്തും വിമർശിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. അവരുടെ അവസ്ഥ സർക്കാർ അറിഞ്ഞിട്ടാവാം സഹായം നൽകുന്നതെന്ന് ചലച്ചിത്രതാരവും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ചികിൽസാ സഹായത്തെ ബിജെപി എതിർക്കുമ്പോളാണ് സുരേഷ് ഗോപിയുടെ വേറിട്ട അഭിപ്രായം.

നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നൽകിയത് സർക്കാരാണ്. സർക്കാരിന്റെ മുന്നിൽ അപേക്ഷ വന്നിട്ടുണ്ടാവും. അപ്പോൾ സർക്കാർ അത് പരിശോധിച്ച് കാണും. അവർക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാവും ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.കേന്ദ്ര സർക്കാരും ഇതേ പോലെ സഹായം നൽകാറുണ്ട്. സർക്കാരിന്റെ ഫണ്ടിൽ നിന്നാണ് ചികിത്സാ സഹായങ്ങൾ ലഭ്യമാക്കുക. 36 പേർക്ക് സഹായം താൻ നൽകിയിട്ടുണ്ട്. രണ്ട് കോടി 80 ലക്ഷം രൂപയാണ് ഇത്തരത്തിൽ നൽകിയിട്ടുള്ളത്. ലളിത ചേച്ചി ആ വിഭാഗത്തിൽ വരുന്നതാണോ എന്നത് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. സർക്കാരിന്റെ സത്യസന്ധതയെ കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അത് നിങ്ങൾ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെ കുറിച്ച് ഇപ്പോൾ പുലഭ്യം പറഞ്ഞു നടക്കുന്നത് തെറ്റാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി
.കെപിഎസി ലളിതയ്ക്കു ചികിത്സ നൽക്കുന്നത് രാഷ്ട്രീയവൽക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ലെന്നും പ്രതിഷേധങ്ങൾ സംസ്‌കാര ശൂന്യമാണെന്നും കെബി ഗണേശ് കുമാർ പറഞ്ഞു.‘ഒരു കലാകാരിയാണവർ, അവർക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. 

നിലവിൽ സംഗീത നാടക അക്കാദമിയുടെ ചെയർമാന്റെ പദവി വഹിക്കുന്ന കെപിഎ.സി ലളിത സർക്കാർ ചികിത്സാ സഹായം ലഭിക്കാൻ യോഗ്യയാണ്. ജഗതിക്കും തിലകനും ഉൾപ്പെടെ നിരവധി കലാകാരന്മാർക്ക് മുമ്പ് ധനസഹായം നല്കിയിട്ടുണ്ട്.‘ഗണേശ് കുമാർ പറഞ്ഞുനമ്മൾ ആദരിക്കുന്നവരും സ്നേഹിക്കുന്നവരുമാണ് കലാകാരന്മാർ. അവർക്ക് ഒരാപത്ത് വരുമ്പോൾ വീട്ടിൽ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്. ചികിത്സാ സഹായം നൽകുന്നതിനെ എതിർക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാരന്റെ വക്ര ബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കെപിഎസി ലളിത. നിലവിൽ ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കലാകാരി എന്ന നിലയ്ക്കാണ് ലളിതയ്ക്ക് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചതെന്നും കലാകാരന്മാർ കേരളത്തിന് മുതൽകൂട്ടാണെന്നും കഴിഞ്ഞ ദിവസം മന്ത്രി വി. അബ്ദുറഹ്മാൻ വ്യക്തമാക്കിയിരുന്നു. കെപിഎസി ലളിതയയെ പിന്തുണച്ച് എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്തെത്തിയിരുന്നു.

eng­lish summary:KPAC Lalitha’s med­ical help; Cyber ​​war in Congress

you may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.