മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ നൊമ്പരത്തെ അടയാളപ്പെടുത്തുകയാണ് കെപിഎസി ഷാജി തോമസ് അവതരിപ്പിക്കുന്ന ‘വിശപ്പ് ‘എന്ന ഏകപാത്ര നാടകം. ആർത്തിപൂണ്ട മനുഷ്യൻ്റെ ജീവിത പരാക്രമങ്ങൾക്കിടയിലും വിശപ്പ് മാത്രമാണ് യഥാർത്ഥ സത്യമെന്ന് ഈ ഹ്രസ്വ നാടകം പ്രേക്ഷക മനസുകളിൽ നൊമ്പരമായി കോറിയിടുന്നുണ്ട്. ബാബു കെ വർഗീസിൻ്റെ രചനയിൽ യുവ നാടകകൃത്തും സംവിധായകനുമായ ഷാജി കരിപ്പായി ആശയവും ആവിഷ്കാരവും നിർവഹിച്ചിട്ടുള്ള ഈ അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള നാടകമിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
കെപിഎസി ഷാജി തോമസിൻ്റെ അഭിനയ മികവും പ്രമേയത്തിൻ്റെ തീവ്രതയുമാണ് നാടകത്തെ ശ്രദ്ധേയമാക്കുന്നത്. കൊച്ചിൻ ലോക് ഡൗൺ തീയ്യറ്ററാണ് ഓൺലൈനായി ഏകപാത്ര നാടകം അരങ്ങിലെത്തിച്ചിട്ടുള്ളത്. പട്ടിണി കിടന്ന് വലയുന്ന മനുഷ്യന് ഒരു നേരത്തെ ഭക്ഷണപ്പൊതി നൽകി പടമെടുത്ത് പ്രചാരണം നടത്തുന്നതല്ല യഥാർത്ഥ ദാനധർമ്മമെന്ന് നാടകം
ഓർമ്മപ്പെടുത്തുന്നതും സമൂഹത്തിന് നൽകുന്നത് മഹത്തായ സന്ദേശമാണ്. ശൈലേഷ് നാരായണൻ, സനു ഗോപിനാഥ് എന്നിവരുടെ മികച്ച സംഗീതവും നാടകത്തിന് മാറ്റുകൂട്ടുന്നു. ഹാഷിം കടൂപ്പാടത്ത് ക്യാമറയും കെ കെ അജയകുമാർ, ഗോപകുമാർ എന്നിവർ സാങ്കേതിക സഹായവും നിർവഹിച്ചിട്ടുണ്ട്. ലോക് ഡൗൺ കാലത്ത് നാടകപ്രവർത്തകരുടെ കലാ പ്രവർത്തനങ്ങളിൽ വിശപ്പ് എന്ന നാടകവും ഇതിനകം ഇടം പിടിച്ചു കഴിഞ്ഞു.
English summary: KPAC Shaji Thomas’s one-act play ‘Hunger’
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.