16 April 2024, Tuesday

Related news

April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024
April 10, 2024
April 9, 2024
April 9, 2024

നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയവും ഗ്രൂപ്പിന് മുകളിൽ കെട്ടിവെച്ചു കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ട്

Janayugom Webdesk
കൊച്ചി
August 24, 2021 1:14 pm

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ കാരണങ്ങളിൽ കൃത്യമായ കാരണങ്ങൾ ചൂണ്ടിക്കാട്ടാതെ കെ പി സി സിയുടെ അന്വേഷണ സമിതി റിപ്പോര്‍ട്ട്. നേതാക്കള്‍ പരസ്പരം കാലുവാരിയത് തോല്‍വിക്ക് പ്രധാന കാരണമായെന്ന് ചൂണ്ടിക്കാട്ടി ഒഴിയാനാണ് കമ്മറ്റിയുടെ ശ്രമം . പാര്‍ട്ടി തോറ്റ എല്ലാ മണ്ഡലങ്ങളിലേയും സാഹചര്യം പ്രത്യേകം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് എല്ലായിടത്തും കാലുവാരലും തമ്മില്‍ കുത്തും സംബന്ധിച്ച പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ദുര്‍ബലമായ സംഘടാനാ സംവിധാനമായിരുന്നു പരാജയയതിന് കാരണമെന്ന് പറയുമ്പോഴും ഇതിന് കാരണം കണ്ടെത്താൻ സംമിതി തയ്യാറാവുന്നില്ല .അരൂർ ‚ചേർത്തല മണ്ഡലങ്ങളിൽ മുതിർന്ന നേതാക്കൾക്കെതിരെ സമിതിക്ക് പരാതി നൽകിയെങ്കിലും ഇക്കാര്യങ്ങളിലൊന്നും വിശദമായ അന്വേഷണം നടത്തുകയോ റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല .

ഗ്രൂപ്പുകളെ കുറ്റപ്പെടുത്തി സുധാകരൻ നേതൃത്വം നൽകുന്ന പുതിയ നേതൃത്വത്തിന് വഴിയൊരുക്കാനാണ് ഈ റിപ്പോർട്ടിൽ ശ്രമിക്കുന്നതെന്ന് മുതിർന്ന എ വിഭാഗം നേതാവ് പറഞ്ഞു .വി എം സുധീരൻ അടക്കമുള്ളവർ മുൻകാലങ്ങളിൽ ഇക്കാര്യങ്ങൾ ചൂണ്ടി കാട്ടിയതാണ് .അന്ന് ഇപ്പോൾ ഗ്രൂപ്പിനതീതമായി മുന്നോട്ടുപോകുന്നവർ അടക്കം നിസഹരണം പ്രഖ്യാപിച്ചു സുധീരനെ ഓടിക്കുകയായിരുന്നു .ബ്ലോക്ക് തലം വരെയെങ്കിലും സംഘടന തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ തോൽവി കനത്ത താവില്ലെന്ന് വിവിധ നേതാക്കൾ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്
മുന്‍കാലങ്ങളില്‍ നിന്ന് വിത്യസ്തമായി ന്യൂനപക്ഷ വിഭാഗങ്ങളില്‍ ( പ്രത്യേകിച്ച് മുസ്ലിം) പാര്‍ട്ടിയോട് അകന്നതും തിരിച്ചടിയുടെ ആഴം വര്‍ധിപ്പിച്ചു. മുസ്ലീം-കൃസ്ത്യന്‍ മതവിഭാഗങ്ങളിലെ ഓരോ വിഭാഗങ്ങളെയും അതിവിഗദ്ധമായി ഇടതുമുന്നണി ഒപ്പം നിര്‍ത്തി. നാടാര്‍ സംവരണം, ക്രൈസ്തവ വിഭാഗം അടക്കമുള്ള സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താന്‍ ഇടതുപക്ഷം നടത്തിയ നീക്കങ്ങള്‍ എല്ലാം അവര്‍ക്ക് തുടര്‍ ഭരണം സമ്മാനിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. എക്കാലവും യു ഡി എഫിനൊപ്പം അടിയുറച്ച് നിന്നിരുന്ന മുസ്ലീം വിഭാഗങ്ങള്‍ ഇടതിനൊപ്പം..മാറിയത് വളരെ നിര്‍ണായകമാണ്. നേമം, കൊല്ലം, തൃത്താല അടക്കം പല മണ്ഡലങ്ങളിലെയും തോല്‍വിക്ക് ഇത് കാരണമായി. മുസ്ലീം വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെങ്കില്‍ തിരിച്ചടി തുടരുമെന്നും സമിതി ഓര്‍മപ്പെടുത്തുന്നു. മലബാറിലാണ് സംഘടാന സംവിധാനത്തിന്റെ ദൗര്‍ബല്ല്യം വലിയ തോതില്‍ പ്രതിഫലിച്ചത്. കോഴിക്കോട് ജില്ലയിലുണ്ടായ വലിയ തിരിച്ചടിക്ക് സംഘടനാ സംവിധാനം പ്രധാന കാരണമാണ്. ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും സംഘടനയും രണ്ട് വഴിക്കായിരുന്നു. കോന്നി, വട്ടിയൂര്‍കാവ്, നെടുമങ്ങാട്, അമ്പലപ്പുഴ അടക്കമുള്ള.മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് കാരണമായി.

യു ഡി എഫിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗ് അമ്പേ പരാജയപ്പെട്ടു. ഇടുക്കി, പത്തനതിട്ട ജില്ലകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമുദായിക സമവാക്യം പാളി. കുന്നത്ത് നാട്ടില്‍ ട്വന്റി ട്വന്റി പാരയായി. ജോസ് കെ മാണി പക്ഷത്തിന്റെ മുന്നണി മാറ്റം മധ്യകേരളത്തില്‍ തിരിച്ചടിയുണ്ടാക്കി. കഴക്കൂട്ടത്ത് മികച്ച സ്ഥാനാര്‍ഥിയായ ഡോ. എസ്എസ് ലാലിനെ ജനങ്ങളിലേക്കെത്തിക്കാന്‍ സംഘടനക്കായില്ല. സര്‍ക്കാര്‍ അവസാന നിമിഷം ഇറക്കിയ നാടാര്‍ സംവരണം കാട്ടക്കട, പാറശ്ശാല, അരുവിക്കര, നെയ്യാറ്റിന്‍കര അടക്കമുള്ള മണ്ഡലങ്ങളിലെ തോല്‍വിക്ക്കാ രണമായെന്നും റിപ്പോര്‍ട്ട് പറയുന്നു.
eng­lish summary;kpcc inquiry com­mit­tee report assess­es the rea­sons for the elec­tion defeat
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.