ഗ്രൂപ്പുകളി ഫലവത്തായില്ല. ജംബോ പട്ടിക ഏതാണ്ട് മൂന്നിലൊന്നായി വെട്ടിചുരുക്കി കെപിസിസി ഭാരവാഹി പട്ടികയ്ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്കി. ആകെ 47 പേരുള്ള കെപിസിസി ഭാരവാഹി പട്ടികയില്‍ 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരും ഒരു ട്രഷററും മാത്രം. വൈസ് പ്രസിഡന്റമാരായി പി സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്, ജോസഫ് വാഴക്കന്, കെ പി ധനപാലന്, കെ സി റോസക്കുട്ടി, പത്മജാ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സി പി മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്, ടി സിദ്ദിഖ്, ശരത്ചന്ദ്ര പ്രസാദ്, എഴുകോണ്‍ നാരായണന് എന്നിവരെ അടിയന്തിര പ്രാബല്യത്തോടെ നിയമിച്ചു.
ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ എ പാലോട് രവി, എ എ ഷുക്കൂര്‍, കെ സുരേന്ദ്രന്, തമ്പാനൂര്‍ രവി, സജീവ് ജോസഫ്, കോശി എം കോശി, പി എം നിയാസ്, പഴകുളം മധു, എന്‍ സുബ്രമണ്യന്‍, ജയ്സന് ജോസഫ്, കെ ശിവദാസന്‍ നായര്‍, സജീവ് മാറോളി, കെ പി അനില്‍ കുമാര്‍, എ തങ്കപ്പന്, അബ്ദുള്‍ മുത്താലിബ്, വി എ കരീം, റോയ് കെ പൗലോസ്, ടി എം സക്കീര്‍ ഹുസൈന്, ജി രതികുമാര്‍, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സി ആര് മഹേഷ്, ഡി സുഗതന്, എം മുരളി, സി ചന്ദ്രന്, ടോമി കല്ലാനി, ജോണ്സണ് എബ്രാഹം, മാത്യു കുഴല്നാടന്, കെ പ്രവീണ്‍ കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എം എം നസീര്‍, ഡി സോന, ഒ അബ്ദുള്‍ റഹ്മാന് കുട്ടി, ഷാനവാസ് ഖാന് എന്നിവര്‍ ഇടനേടിയപ്പോള് ട്രഷറര്‍ കെ കെ കൊച്ചുമുഹമ്മദിനെയാണ് നിയോഗിച്ചിരിക്കുന്നത്. വര്‍ക്കിങ് പ്രസിഡന്റുമാരില്ലാത്ത പട്ടികയില്‍ നിലവില്‍ ആസ്ഥാനത്തുള്ള കൊടിക്കുന്നില്‍ സുരേഷിനും കെ സുധാകരനും തല്‍സ്ഥാനത്തു തുടരാം. പിസിസി സെക്രട്ടറിമാരുടെയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുടയെും പട്ടിക വരുന്നമാസം പത്തിനകം പ്രഖ്യാപിക്കും.
English Summary: kpcc jumbo list followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.