കണ്ണൂര്‍ എംപിയും, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ. സുധാകരന് കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാന്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു. ഐ, എ ഗ്രൂപ്പ് മാനേജര്‍മാര്‍ ഇക്കാര്യത്തില്‍ ഐക്യത്തോടോയാണ് നീങ്ങുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും, അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരും പറയുന്നത് അങ്ങനെയൊരു ചര്‍ച്ച തന്നെ നടന്നിട്ടില്ലെന്നാണ്. ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരസ്യമായി പറഞ്ഞില്ലെങ്കിലും ഇരുവര്‍ക്കും ഇക്കാര്യത്തില്‍ ഒരേ മനസ്സാണെന്ന് അവരോടൊപ്പം നില്‍ക്കുന്നവരും അഭിപ്രായപ്പെടുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റാകുവാനുള്ള തയ്യാറെടുപ്പിലാണ് സുധാകരനും.
സുധാകരന് കെപിസിസി പ്രസിഡന്റായി വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് ഗ്രൂപ്പ് ലീഡേഴ്സി നെ അലട്ടുന്നതും. അദ്ദേഹം ഉടന്‍ തന്നെ കെപിസിസി പ്രസിഡന്റായി സ്ഥാനം ഏല്‍ക്കുമെന്നാണ് പറയപ്പെടുന്നത്.മുല്ലപ്പള്ളി വയനാട്ടിലെ കല്‍പ്പറ്റ മണ്ഡലത്തില്‍ മത്സരിക്കുന്നാതിനാലാണ് ഒഴിയുന്നതെന്നാണ് പറയുന്നത്. എന്നാല്‍ മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി എതിര്‍ക്കാനാണ് മുസ്ലീം ലീഗിന്റെ തീരുമാനവും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സുധാകരനും, യുഡിഎഫിനെ ഉമ്മന്‍ചാണ്ടിയും നയിക്കണമെന്നാണ് പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനം.
ഉമ്മന്‍ചാണ്ടിയെ പത്തംഗം സമിതിയുടെ നേതൃത്വം ഏല്‍പ്പിച്ചത് ഐ ഗ്രൂപ്പില്‍ വലിയ എതിര്‍പ്പാണ് സൃഷ്ടിച്ചിട്ടുള്ളത്. ഐഎന്റ്റിയുസി നേതാവ് ചന്ദ്രശേഖരനെ പോലെയുള്ളവര്‍ രംഗത്ത് വരികയും ചെയ്തു.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പ്രതിനിധി അശോക് ഗെലോട്ട് കേരളത്തില്‍ എത്തുന്നതോടെ സുധാകരനെ പ്രസിഡന്റാക്കിയുള്ള പ്രഖ്യാപനം ഉണ്ടായേക്കും. മുല്ലപ്പള്ളി സ്ഥാനാര്‍ത്ഥിയായാല്‍ രണ്ടു കാര്യങ്ങളും കൂടി ഒന്നിച്ചു കൊണ്ടുപോകുവാന്‍ ഏറെ ബുദ്ധിമുട്ടുള്ളതിനാലാണ് കെപിസിസി അധ്യക്ഷ പദം ഒഴിയുവാനുളള തീരുമാനം ഹൈക്കമാന്‍ഡ് എടുത്തിരിക്കുന്നത്. ഇതു പൊളിക്കാനാണ് ഗ്രൂപ്പുകള്‍ ഒന്നിക്കുന്നത്.മുല്ലപ്പള്ളിക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തല്പര്യമില്ലെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ഇനിയും മത്സരിച്ചു തോററാലും അധ്യക്ഷ പദവി നഷ്ടമാകരുതെന്ന നിലപാടിലുമാണ്.
കല്‍പ്പറ്റ, വടകര , കൊയിലാണ്ടി എന്നീ സീറ്റുകളില്‍ ഏതെങ്കിലും ഒന്നിലാണ് മുല്ലപ്പളളി മത്സരിക്കേണ്ടി വരുന്നത്. രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നത് കല്‍പ്പറ്റയില്‍നിന്നും മത്സരിക്കാനാണ്. എന്നാല്‍ ലീഗ് സീറ്റിനായി അവകാശം ഉന്നയിച്ചു കഴിഞ്ഞു. കൊയിലാണ്ടി, വടകര സീറ്റുകള്‍ അത്ര സുരക്ഷിതമല്ലെന്ന വിലയിരുത്തല്‍ മുല്ലപ്പള്ളിക്കുമുണ്ട്. മുല്ലപ്പള്ളി വിഭാഗവും സുധാകരന്റെ വരവിന് എതിര്‍ക്കുന്നുണ്ട്.സുധാകരന് പ്രസിഡന്റായി വരുന്നത് വെറും പ്രചരണം മാത്രമാണെന്നും മുല്ലപ്പളളി വിഭാഗം പറയുന്നു .സുധാകരന് നേരത്തെ ഐ വിഭാഗത്തിലായിരുന്നു. എന്നാല്‍ പലപ്പോഴും ഗ്രൂപ്പ് ചട്ടക്കൂടിന് വെളിയില്‍ സ്വന്തമായി താന്എന്ന ഭാവത്തില്പോകുന്നതായി ഗ്രൂപ്പിനുള്ളില്‍ അഭിപ്രായംശക്തമാണ്.
മുഖ്യമന്ത്രിയാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം സ്വന്തം മണ്ഡലത്തില്‍ ജയിക്കാനാണ് നോക്കേണ്ടതെന്ന സുധാകരന്റെ അഭിപ്രായം ചെന്നിത്തലയെ ലക്ഷ്യമിട്ടാണെന്നുള്ള കാര്യം ഐ ഗ്രൂപ്പുകാര്‍ എടുത്തുപറയുന്നു. ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് യുഡിഎഫും കോണ്‍ഗ്രസും നേരിട്ടത്. സുധാകരനെ ഇത്തരത്തില്‍ ഉയര്‍ത്തികൊണ്ടുവരുന്നത് ഒരിക്കലും ആംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലുമാണവര്‍ .മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന് അഭിപ്രായപ്പെട്ടു കഴിഞ്ഞു. തെക്ക് വടക്ക് നടന്നിട്ട് കാര്യമില്ലെന്നും സ്വന്തം മണ്ഡലങ്ങളില്‍ പോയി പണിയെടുക്കണമെന്നും ഇതും കൊള്ളേണ്ടടത്തു കൊണ്ടിട്ടുണ്ട്.സമിതി രൂപീകരിച്ചതല്ലാതെ യാതൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
english summary :KPCC presidency: Groups unite against Sudhakaran and Mullappally in support
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.