കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെആര്‍ഡിഎസ്എ) സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ തെക്കെ ഗോപുരനടയിൽ നടന്ന പൊതുസമ്മേളനം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കെആർഡിഎസ്എ ജനറൽ സെക്രട്ടറി ജി സുധാകരൻ നായർ സ്വാഗതവും ജില്ലാ പ്രസിഡന്റ് ടി കെ അനിൽകുമാർ നന്ദിയും പറഞ്ഞു.
ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ കെ എ ശിവൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ എം യു കബീർ, വി വി ഹാപ്പി, കെആർഡിഎസ്എ സംസ്ഥാന സെക്രട്ടറി വി എച്ച് ബാലമുരളി, സെക്രട്ടേറിയറ്റ് അംഗങ്ങളായ എ ഗ്രെഷ്യസ്, ഡി ബിനിൽ, നേതാക്കളായ ആർ ഹരീഷ്‌കുമാർ, വി ജെ മെർളി എന്നിവർ പ്രസംഗിച്ചു. നഗരത്തിൽ വിളംബര ജാഥയും നടത്തി.
ഇന്ന് രാവിലെ 11ന് പ്രകാശ് എന്‍ കങ്ങഴ നഗറിലെ (കണിമംഗലം വെല്‍ക്കംസെന്റര്‍) പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ് ഷാജി അധ്യക്ഷനാകും. സ്വാഗതസംഘം ചെയര്‍മാനും സിപിഐ ജില്ലാസെക്രട്ടറിയുമായ കെ കെ വത്സരാജ് സ്വാഗതം പറയും. മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ്‌ഖാന്‍, ആര്‍ ഉഷ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്ക് 2.30ന് ഭൂരഹിതരില്ലാത്ത കേരളവും ഭാവി കേരളത്തിന്റെ വികസനവും എന്ന വിഷയത്തില്‍ മന്ത്രി കെ രാജന്‍ പ്രഭാഷണം നടത്തും. നാളെ സമ്മേളനം സമാപിക്കും.
ENGLISH SUMMARY:KRDSA State Conference begins
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.