July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

വെണ്ട കൃഷിയില്‍ നൂറുമേനി വിളവുമായി വിത്തന്‍ നാരായണന്‍

Janayugom Webdesk
February 5, 2021

നടക്കാവ്‌ പോട്ടച്ചാലിലെ കര്‍ഷകനായ വിത്തന്‍ നാരയണന്റെ വെണ്ട കൃഷിയില്‍ നൂറുമേനി വിളവ്‌. സുഹൃത്തിന്റെ കായ്‌ഫലമില്ലാത്ത തെങ്ങിന്‍ തോപ്പിലെ ഒരേക്കര്‍ സ്ഥലത്താണ്‌ ഇദ്ദേഹം സ്വന്തം അധ്വാനത്തിലൂടെ ജൈവവളം മാത്രമുപയോഗിച്ച്‌ നൂറുമേനി വിളയിച്ചത്‌. വെണ്ട കൂടാതെ നരമ്പന്‍, മത്തന്‍, പാവക്ക, ചീര, വെള്ളരി എന്നിവയ്‌ക്ക്‌ പുറമെ നേന്ത്രവാഴയും കൃഷി ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ അംഗങ്ങളാണ്‌. വര്‍ഷങ്ങളായി വിത്തന്‍ നാരായണന്‍ ജൈവ പച്ചക്കറി കൃഷിയില്‍ സജീവമാണ്‌. വിളവെടുപ്പ്‌ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ ആര്‍ വീണാ റാണി ഉദ്‌ഘാടനം ചെയ്‌തു. പടന്ന ഗ്രാമ പഞ്ചായത്ത്‌ അംഗം പി പി കുഞ്ഞികൃഷ്‌ണന്‍ മാസ്റ്റര്‍ ആദ്യ ഫലങ്ങള്‍ ഏറ്റുവാങ്ങി. കൃഷി ഓഫീസര്‍മാരായ ടി അംബുജാക്ഷന്‍ (പടന്ന), സി സന്തോഷ്‌ കുമാര്‍ (വലിയപറമ്പ), അസി. കൃഷി ഓഫീസര്‍ സി ബാബു, കെ വി നാരായണന്‍ മാസ്റ്റര്‍, വി വി ഗോപാലന്‍, കെ നാരായണി, കെ മായ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.