രജിത്ത് കുമാർ പറ്റിച്ചു; വിവാഹം സത്യമോ? പ്രതികരണവുമായി കൃഷ്ണപ്രഭ

Web Desk
Posted on September 06, 2020, 10:28 am

രജിത് കുമാറും നടിയും നർത്തകിയുമായ കൃഷ്ണപ്രഭയും വിവാഹിതരായി എന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വധുവരൻമാരെ പോലെ തുളസിമാല അണിഞ്ഞ് ബൊക്കയും പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ കണ്ട് പ്രേക്ഷകരും ഞെട്ടി. എന്നാൽ രജിത് കുമാർ അഭിനയിക്കുന്ന ഹാസ്യ പരമ്പരയുടെ ചിത്രീകരണത്തിനിടയിലെ ഫോട്ടോയാണ് വൈറലായത്.

കൃഷ്ണപ്രഭയാണ് സീരിയലിൽ മറ്റൊരു പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നത്. പിന്നീട് ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നിയിട്ടില്ലെന്നും സാമൂഹ്യ പ്രവർത്തനങ്ങളും ജോലിയുമായി പോവാനാണ് തീരുമാനമെന്നായിരുന്നു രജിത് പറഞ്ഞത്. അടുത്തിടെ ഈ ചിന്താഗതിയിൽ മാറ്റമുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതാണ് പ്രേക്ഷകരെ കൂടുതൽ സംശയത്തിലാക്കിയത്. എന്നാൽ ഇതിനെ ശക്തമായ മറുപടിയുമായി കൃഷ്ണപ്രഭ രംഗത്തെത്തിയിരിക്കുകുയാണ്.

കൃഷ്ണ പ്രഭയുടെ വാക്കുകൾ

രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതിൽ നിന്നുള്ളതാണ്..! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല! 🤭🤭  എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ 😛  എന്ന് താരം തന്റെ ഫേസ്ബുക് കുറിപ്പിലൂടെ കുറിച്ചു.

രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’…

Post­ed by Krish­na Pra­ba on Sat­ur­day, 5 Sep­tem­ber 2020

Eng­lish sum­ma­ry; krish­na prab­ha & rajith mar­riage viral pho­to lat­est com­ment

You may also like this video;