കൃഷ്ണാ സോബ്തിക്ക് ജ്ഞാനപീഠം

Web Desk

ന്യൂഡല്‍ഹി

Posted on November 03, 2017, 7:48 pm

പ്രശസ്ത ഹിന്ദി കഥാകാരി കൃഷ്ണാ സോബ്തിക്ക് ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം. സാഹിത്യ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് 92കാരിയായ സോബ്തിക്ക് അവാര്‍ഡ്. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി. ഡോ. നംവാര്‍ സിങ് അദ്ധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
1925ല്‍ ഗുജറാത്തിലാണ് കൃഷ്ണ സോബ്തി ജനിച്ചത്. സിന്ദി നമ്മ എന്ന കൃതിക്ക് 1980ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.
ദര്‍വാരി, മിത്ര മസാനി, മനന്‍ കി മാന്‍, ടിന്‍ പഹദ്, ലൈഫ്, എ ഗേള്‍, ദില്‍ഷാനിഷ്, എന്നിവയാണ് സോബ്തി പ്രധാന രചനകള്‍.