സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുസ്തകമെങ്കിലും സമ്മാനം

കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2018 മാർച്ച് ഒന്നു മുതല്‍ 10 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാഹിത്യോത്സവത്തിനും മുന്നോടിയായി സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുസ്തകമെങ്കിലും സമ്മാനമായി നല്കുന്ന പദ്ധതിക്ക് തുടക്കമായി. കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും 250 രൂപ മതിക്കുന്ന കൂപ്പണ്‍ സമ്മാനമായി അതത് സ്കൂളുകളില്‍ എത്തിച്ചു നല്കുന്ന പദ്ധതിയാണിത്. ഈ കൂപ്പണ്‍ മറൈന്‍ ഡ്രൈവില്‍ മാര്‍ച്ച് 1 മുതല്‍ 11 വരെ നടക്കുന്ന പുസ്തകമേളയില്‍ കൊണ്ടുവന്ന് അവരവര്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ സ്വന്തമാക്കാവുന്നതാണെന്ന് കൃതി അന്താരാഷ്ട്ര പുസ്തമേളയുടേയും സാഹിത്യോത്സവത്തിന്റെയും ജനറല്‍ കണ്‍വീനര്‍ എസ് രമേശന് പറഞ്ഞു. പുതിയ തലമുറയില്‍ വായനാശീലം വളര്‍ത്തിയെടുക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും പുസ്തകങ്ങള്‍ സമ്മാനമായി നല്കുന്ന ശീലത്തിന് തുടക്കമിടാന്‍ ഇതുപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ് രമേശന് പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം 10,000 രൂപയ്ക്കുള്ള 40 കൂപ്പണുകള്‍ക്ക് പണം നല്കി ഡോ. വി പി ഗംഗാധരന് നിര്‍വഹിച്ചു. തങ്ങളുടെ പൂര്വവിദ്യാലയമുള്പ്പെടെയുള്ള നിര്‍ദിഷ്ട വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഈ ബുക്ക് കൂപ്പണുകള്‍ നല്കാവുന്ന വിധം പദ്ധതിയിലേയ്ക്ക് സംഭാവന നല്‍കാവുന്നതാണെന്ന് എസ് രമേശന് കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ പുസ്തകോത്സവത്തിന്റെ ഭാഗമായി വൃദ്ധസദനങ്ങള്‍, രാത്രിവീടുകള്‍, ജുവനൈല്‍ ഹോമുകള്‍, ജയിലുകള്‍, അങ്കണവാടികള്‍ എന്നീ സ്ഥാപനങ്ങള്ക്കോരോന്നിനും 15,000 രൂപയുടെ വീതം പുസ്തകങ്ങള്‍ സമ്മാനിക്കാനും പരിപാടിയുണ്ട്. വ്യക്തികള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും പദ്ധതിയിമായി സഹകരിക്കാവുന്നതാണെന്ന് കൃതിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 94465-49598 www.