Web Desk

December 23, 2019, 2:49 pm

കല്ലെറിയുന്നവർ ഓർക്കുക; പകരം ഓടാൻ കെ എസ് ആർ ടി സി ഇനിയില്ല

Janayugom Online

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞാൽ ഇനി മുതൽ ആ റൂട്ടിൽ ഓടാൻ അടുത്ത ദിവസം മുതൽ സർവ്വിസ് കാണില്ല. ഹർത്താൽ ‑സമര ദിവസങ്ങളിൽ ഹർത്താൽ അനുകൂലികൾ സർക്കാർ രോക്ഷം തീർക്കുന്നത് കെ എസ് ആർ ടി സി ബസിന്‌ നേരെ കല്ലെറിഞ്ഞു കൊണ്ടാണ്. ഇനി മുതൽ ആ പരിപാടി നടക്കില്ലായെന്നാണ് സർക്കാരിന്റെ തീരുമാനം. യാത്രക്കാരെ ശിക്ഷിക്കാനുള്ള നടപടിയല്ല. പകരം സർവ്വീസ് നടത്താൻ ബസില്ലാത്തതാണ് കാരണം. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഈ കഴിഞ്ഞ 17 നു നടന്ന ഹർത്താലിൽ 21 ബസുകൾക്കാണ് കല്ലെറിൽ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്.

തിരുവനന്തപുരം മേഖലയിൽ സർവ്വീസ് നടത്തുന്ന ബസുകൾക്കാണ് കൂടുതൽ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. 25 ലക്ഷത്തോളം രൂപ വേണ്ടിവരും ഇവയുടെ അറ്റകുറ്റ പണികൾക്കായി. തൽക്കാലം അത്രയും രൂപ ചിലവാക്കി ബസുകളുടെ അറ്റകുറ്റ പണികൾ നടത്താൻ സർക്കാരിനില്ല. നല്ല വരുമാനമുള്ള റൂട്ടിൽ ഓടുന്ന ബസുകൾക്കാണ് ഏറെയും കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്.ഇത്തരം സാഹചര്യങ്ങളിൽ വരുമാനം കുറഞ്ഞ സർവ്വീസിൽ ഓടുന്ന ബസുകൾ ഇത്തരം റൂട്ടിലേക്ക് വഴിമാറ്റി വിടാറുണ്ട്. എന്നാൽ, ഇത്തവണ അത് ഉണ്ടാകില്ല.