Web Desk

തിരുവനന്തപുരം

June 08, 2020, 7:34 pm

ഇലക്ട്രിസിറ്റി ബില്ല് കണ്ടു കണ്ണ് തള്ളിയോ? ബില്‍ പകുതി മാത്രം അടച്ചാല്‍ മതി: ഇപ്പോള്‍ അപേക്ഷിക്കാം, കാര്യങ്ങളും കണക്കുകളും അറിയാം

Janayugom Online

ബില്‍ തുക ഒന്നിച്ച് അടയ്ക്കുന്നതിന് പ്രയാസമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്ലുകളില്‍ പകുതി അടക്കുന്ന പക്ഷം ബാക്കി തുകക്ക് രണ്ടു തവണകള്‍ അനുവദിക്കും. ലോക്ഡൗണ്‍ കാലയളവില്‍ കുടുംബാംഗങ്ങളെല്ലാം വീടുകളില്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനവുണ്ടായത്. ഇത് ബില്ലുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇക്കാര്യത്തില്‍ ലഭിക്കുന്ന എല്ലാ പരാതികളും വിശദമായി പരിശോധിക്കാനും വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിശദമായി അറിയാൻ കിരൺ ദീപു തയാറാക്കിയ വീഡിയോ കാണാം

വൈദ്യതി ബിൽ ഫിക്സഡ് ചാർജിൽ ഇളവ് നൽകാൻ തീരുമാനം
ലോക്ഡൗൺ സാഹചര്യത്തില്‍ വൈദ്യുതി ബിൽ ഫിക്സഡ് ചാര്‍ജില്‍ ഇളവ് നൽകാൻ തീരുമാനമായി. വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെയും സ്വകാര്യ അശുപത്രികളുടേയും ലോക്ഡൗണ്‍ കാലയളവിലെ (മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ) വൈദ്യുതിബില്ലിൽ ഫിക്സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കുന്നതിനാണ് തീരുമാനം. ഫിക്സഡ് ചാര്‍ജിലെ ബാക്കി തുക അടക്കുന്നതിന് ഡിസംബര്‍ വരെ സാവകാശം നല്‍കും. ഈ കാലയളവില്‍ പലിശ ഈടാക്കേണ്ടതില്ല. നിരവധി ആവശ്യങ്ങളുയയർന്നതിനാൽ ഫിക്സഡ് ചാര്‍ജില്‍ ഇളവു നല്‍കാനും പലിശ ഒഴിവാക്കാനും നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചതിനെത്തുടർന്ന് വൈദ്യുതി മന്ത്രി എം എം മണി വൈദ്യുതി ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇളവ് നൽകാൻ തീരുമാനമായത്.

YOU MAY ALSO LIKE THIS VIDEO: