June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണം നിഷേധിച്ച് കെഎസ്ഇബി ചെയര്‍മാന്‍

By Janayugom Webdesk
April 2, 2021

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണം നിഷേധിച്ച് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. കരാറില്‍ സര്‍ക്കാരിന് ബന്ധമില്ല. കരാര്‍ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും കെഎസ്ഇബിയും തമ്മിലാണ്. വൈദ്യുതി വകുപ്പിന് പോലും ഇതില്‍ ഉത്തരവാദിത്തം ഇല്ല. ഒരു യൂണിറ്റിന് 2.82 ഏറ്റവും ചെറിയ നിരക്കാണ്. പത്ത് വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും ചെറിയ നിരക്കാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് രൂപയ്ക്ക് ഒരിക്കലും സോളാര്‍ വൈദ്യുതി ലഭിക്കില്ല.സോളാര്‍ എനര്‍ജി കോര്‍പറേഷന് ആണ് ഇതില്‍ ടെന്‍ഡര്‍ വിളിക്കുന്നത്. റേറ്റ് തീരുമാനിക്കുന്നതും അവരാണ്. 300 മെഗാവാട്ടിനാണ് കരാര്‍. അതില്‍ ഓരോ ഭാഗവും തരുന്നത് ഒരോ കമ്പനിയാണ്. അതിലൊന്നാണ് അദാനിയുടെത്. 75 മെഗാവാട്ട് അദാനി വിന്‍ഡ് എനര്‍ജി നല്‍കുന്നു. 125 മെഗാവാട്ട് സെനട്രിസ് വിന്‍ഡി എനര്‍ജിയും 100 മെഗാവാട്ട് സ്പ്രിന്‍ഡ് വിന്‍ഡ് എനര്‍ജി എന്ന കമ്പനിയ്ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാന്‍ ഗവണ്‍മെന്റ് സ്വന്തം ഭൂമി കൊടുത്ത്, സോളാര്‍ പ്ലാന്റ് നിര്‍മിച്ചതില്‍ 1.99 പൈസയ്ക്ക് വൈദ്യുതി ലഭിക്കുന്ന കരാര്‍ ഉണ്ട്. അല്ലെങ്കില്‍ ചെറിയ നിരക്കില്‍ ഒരിക്കലും സോളാര്‍ വൈദ്യുതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry: KSEB chair­man denies Ramesh chen­nitha­la’s alle­ga­tion of corruption

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.