വൈദ്യുതാഘാതമേറ്റ് കെഎസ്‌ഇബി ജീവനക്കാരന് ദാരുണാന്ത്യം

Web Desk
Posted on April 30, 2018, 10:50 am

തൃശൂര്‍: വൈദ്യുതാഘാതമേറ്റ് കെഎസ്‌ഇബി കരാര്‍ ജീവനക്കാരന് ദാരുണാന്ത്യം. സേലം സ്വദേശി സുരേഷ് (32) ആണ് മരിച്ചത്.  ഓഫ് ചെയ്ത ലൈനിലേക്ക് വൈദ്യുതി എത്തിയതാണ് അപകട കാരണമെന്ന് കെഎസ്‌ഇബി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.