23 April 2024, Tuesday

Related news

January 7, 2024
January 3, 2024
January 1, 2024
December 31, 2023
November 8, 2023
August 3, 2023
July 11, 2023
June 6, 2022
February 16, 2022
January 15, 2022

കെഎസ്ഇബി ഓൺലൈൻ പേയ്മെന്റിൽ വീണ്ടും കുതിപ്പ്

Janayugom Webdesk
തിരുവനന്തപുരം
September 12, 2021 9:24 pm

കെഎസ്ഇബി ഓൺലൈൻ പേയ്മെന്റിൽ വീണ്ടും വൻ കുതിപ്പ്. കഴിഞ്ഞ മാസം വൈദ്യുതി ബില്ലടച്ചവരിൽ 51.4 ശതമാനവും ഓൺലൈൻ മാർഗങ്ങൾ ഉപയോഗപ്പെടുത്തി. ആകെ 56,95,588 പേരാണ് ഓഗസ്റ്റ് മാസത്തിൽ വൈദ്യുതി ബില്ലടച്ചത്. ഇതിൽ 29,31,338 പേരും പണമടച്ചത് ഓൺലൈനിലാണ്.

കെഎസ്ഇബിയുടെ വൈവിധ്യമാർന്ന ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങൾ കൂടുതൽ ജനപ്രിയമാകുന്നുണ്ട്. കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന പോർട്ടലായ wss. kseb. in വഴിയും കെഎസ്ഇബിയുടെ ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും അനായാസം വൈദ്യുതി ബില്ലടയ്ക്കാം. വിവിധ ബാങ്കളുടെ ഓൺലൈൻ ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുപയോഗിച്ചോ ഭീം, ഗൂഗിൾപേ, ഫോൺ പേ, ആമസോൺ പേ, വിവിധ ബാങ്കുകളുടെ ബാങ്കിങ് ആപ്ലിക്കേഷനുകൾ തുടങ്ങിയവ ഉപയോഗിച്ചോ വൈദ്യുതി ബില്ലടയ്ക്കാവുന്നതാണ്.

ആയിരം രൂപയോ അതിലധികമോയുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈൻ മാർഗങ്ങളിലൂടെ തന്നെ അടയ്ക്കണം. കെ എസ്ഇബി ക്യാഷ് കൗണ്ടറുകളിൽ 1000 രൂപയിൽ താഴെയുള്ള വൈദ്യുതി ബിൽ തുകകൾ മാത്രമേ സ്വീകരിക്കൂ.

Eng­lish sum­ma­ry; KSEB jumps on online pay­ments again

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.