സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ എസ് ഇ ബി ഉപഭോക്തൃസേവനത്തിന്റെ പുത്തൻ ചരിത്രം രചിക്കുകയാണ്.
ഇനി വൈദ്യുതി സംബന്ധമായ സേവനങ്ങൾക്കായി സെക്ഷൻ ഓഫീസ് സന്ദർശിക്കേണ്ടതില്ല. സേവനങ്ങൾ നമ്മുടെ വാതിൽപ്പടിയിലെത്തും.
പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫെയ്സ്/ കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി മീറ്റർ/ ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളാണ് ഈ വിപ്ലവകരമായ പദ്ധതിയിലൂടെ വാതിൽപ്പടിയിൽ ലഭ്യമാവുക.പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം 6 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും.
ചടങ്ങിൽ വൈദ്യുതി മന്ത്രി എം എം മണി അദ്ധ്യക്ഷനാകും.ഉദ്ഘാടനച്ചടങ്ങ് കെ എസ് ഇ ബി ഫെയ്സ്ബുക്ക് പേജിൽ തത്സമയം കാണാനാകും.വിശദവിവരങ്ങൾ അറിയാനും രജിസ്റ്റർ ചെയ്യാനും കെ എസ് ഇ ബിയുടെ കസ്റ്റമർകെയർ നമ്പരായ 1912 ൽ ബന്ധപ്പെടാവുന്നതാണ്
English Summary:KSEB services at the door; The Chief Minister will perform the inauguration today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.