Tuesday
16 Jul 2019

വന്‍കിട ഉപഭോക്താക്കളില്‍ നിന്ന് കെഎസ്ഇബിക്ക് കിട്ടാനുള്ളത് 820 കോടിയിലധികം രൂപ

By: Web Desk | Thursday 27 June 2019 1:25 PM IST


തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍കിട ഉപഭോക്താക്കളില്‍ നിന്ന് 820.84 കോടി രൂപ കുടിശ്ശിക കെഎസ് ഇബിക്ക് പിരിഞ്ഞുകിട്ടാനുണ്ടെന്ന് മന്ത്രി എം എം മണി നിയമസഭയെ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ 455.73 കോടി നല്‍കാനുണ്ട്. സംസ്ഥാന ജലഅതോറിറ്റി 66.64 കോടി രൂപയും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ 99.01 കോടി രൂപയും നല്‍കാനുണ്ട്. മറ്റു സ്ഥാപനങ്ങളുടെ കുടിശ്ശിക ഇങ്ങനെയാണ് ക്യാപ്റ്റീവ് പവര്‍പ്ലാന്റ് 58.25 കോടി, കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ 55.07 കോടി, സഹകരണ മേഖല 24.51കോടി, അന്തര്‍ സംസ്ഥാന സ്ഥാപനങ്ങള്‍ 3.57 കോടി, ലൈസന്‍സി19.27 കോടി, ചെറുകിട ജലവിഭവ വിഭാഗം 22.24 കോടി, സംസ്ഥാന വകുപ്പുകള്‍ 13.15 കോടി, സംസ്ഥാന മെഡിക്കല്‍ വിഭാഗം 2.69 കോടി, കേന്ദ്ര വകുപ്പുകള്‍ 43.95 ലക്ഷം തദ്ദേശ സ്ഥാപനങ്ങള്‍ 8.47 ലക്ഷം സ്വയം ഭരണ സ്ഥാപനങ്ങള്‍ 3.42 ലക്ഷം. സി ദിവാകരന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Related News