15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 8, 2024
September 29, 2024
September 24, 2024
September 13, 2024
September 11, 2024
September 5, 2024
September 3, 2024
August 29, 2024
August 24, 2024

ബില്ലടയ്ക്കൽ ‘ഒൺലി ഓൺലൈൻ’ ആക്കാൻ കെഎസ്ഇബി

എവിൻ പോൾ
കൊച്ചി
July 1, 2024 10:25 pm

സംസ്ഥാനത്ത് വൈദ്യുതി ബില്ലടയ്ക്കുന്നത് സമ്പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റാനുള്ള നടപടികളുമായി കെഎസ്ഇബി. നിലവിൽ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈൻ മാർഗ്ഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവ് ഇല്ലാതെയും കൗണ്ടറുകളിൽ വരി നിൽക്കാതെയും തികച്ചും അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗ്ഗങ്ങൾ കെഎസ്ഇബി നിലവിൽ ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ സൗകര്യം കൂടി കണക്കിലാക്കി കെഎസ്ഇബി ആപ്പ് ഉപയോഗിച്ച് ബിൽ അടയ്ക്കാനുള്ള സംവിധാനം കൂടുതൽ വിപുലപ്പെടുത്തി പുനരാവിഷ്ക്കരിച്ചതായി അധികൃതർ അറിയിച്ചു. പ്ലേ സ്റ്റോറിൽ‌ നിന്നും കെഎസ്ഇബിയുടെ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം യൂസർ നെയിം,പാസ്‍വേർഡ്,കൺസ്യൂമർ നമ്പർ,ബില്ലിന്റെ അവസാന അഞ്ചക്ക നമ്പർ,ഇമെയിൽ വിലാസം,മൊബൈൽ നമ്പർ എന്നിവ നൽകി ആപ്പിൽ രജിസ്റ്റർ ചെയ്ത ശേഷം ഇതിലെ പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് അനായാസം ബിൽ അടയ്ക്കാനാകും.

നിലവിൽ സെക്ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകൾ വഴി പണമടയ്ക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നതായിട്ടാണ് അധികൃതരുടെ വിലയിരുത്തൽ. ഉപഭോക്താക്കളുടെ സഹകരണം കൂടി ഉറപ്പാക്കി വൈദ്യുതി ബില്ലടയ്ക്കുന്നത് നൂറു ശതമാനവും ഓൺലൈനിലേക്ക് മാറ്റുകയെന്ന ലക്ഷ്യം ഈ വർഷം അവസാനത്തോടെ നടപ്പാക്കുവാനുള്ള നടപടികളുമായിട്ടാണ് വകുപ്പ് മുന്നോട്ട് പോകുന്നത് എന്ന് കെഎസ്ഇബി ഉന്നതതല ഉദ്യോഗസ്ഥർ ജനയുഗത്തോട് പറഞ്ഞു.
ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്തതിനെ തുടർന്ന് അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവ വഴി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി കഴിഞ്ഞ ദിവസം നിർത്തലാക്കിയിരുന്നു. ബിൽ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസം ഉണ്ടാകുകയും ഇതുമൂലം ഉപഭോക്താക്കളുടെ വൈദ്യുത കണക്ഷനുകൾ വിച്ഛേദിക്കപ്പെടുന്നതായും മറ്റും പരാതികൾ ഉയരുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഓൺലൈനായി വൈദ്യുതി ബില്ലടയ്ക്കാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നത്. 30 ശതമാനത്തോളം ഉപഭോക്താക്കൾ മാത്രമാണ് ഇപ്പോൾ സെക്ഷൻ ഓഫീസുകളിലെ കൗണ്ടറുകളെ ആശ്രയിക്കുന്നത്. 

ENGLISH SUMMARY ; KSEB to make bill pay­ment ‘online only’
YOU MAY ALSO LIKE IN THIS VIDEO 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.