27 March 2024, Wednesday

Related news

March 26, 2024
March 16, 2024
March 14, 2024
March 12, 2024
March 2, 2024
February 24, 2024
November 29, 2023
November 12, 2023
October 31, 2023
September 26, 2023

ഇലക്ട്രിക് ഓട്ടോകള്‍ക്ക് ആശ്വാസം

Janayugom Webdesk
കോഴിക്കോട്
October 5, 2021 3:34 pm

ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തതമൂലം പ്രതിസന്ധിയിലായ ഇലക്ട്രിക് ഓട്ടോകള്‍ക്ക് ആശ്വാസമായി കെ എസ് ഇ ബി. കോഴിക്കോട് ജില്ലയില്‍ 250 ഇലക്ട്രിക് ഓട്ടോകളാണുള്ളത്. അതിൽ 150 ഓളം ഓട്ടോകള്‍ നഗര പരിധിയിലാണ് സര്‍വീസ് നടത്തുന്നത്.പാളയം, പുതിയങ്ങാടി, പാവങ്ങാട് എന്നിവിടങ്ങളിലാണ് നിലവില്‍ സ്വകാര്യ വ്യക്തികളുടെ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവിടെ നിന്ന് ചാര്‍ജ് ചെയ്യുന്നതിന് 350 രൂപയാണ് ചെലവാകുന്നത്.സിവില്‍ സ്‌റ്റേഷന്‍, അത്താണിക്കല്‍, പാവങ്ങാട്, പാളയം, മൈത്ര, ബേബി മെമ്മോറിയല്‍ റെയില്‍വേ സ്‌റ്റേഷന്‍, പുതിയ ബസ്റ്റാന്‍ഡ്, കെ എസ് ആര്‍ ടി സി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായാണ് 10 പുതിയ ചാര്‍ജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നത്.

സംസ്ഥാനത്തുടനീളം 157 ഓളം ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് കെ എസ് ഇ ബി യുടെ കീഴില്‍ വരുന്നത്.ഒരു ഓട്ടോ ഒരു തവണ ചാര്‍ജ് ചെയ്യുന്നതിനായി 3 യൂണിറ്റ് വേണ്ടി വരുമെന്നാണ് കണക്കാക്കുട്ടൽ.യൂണിറ്റിന് 15.34 രൂപ നിരക്കിലാണ് കെ എസ് ഇ ബി ഈടാക്കുക.

ഒരു ഓട്ടോ മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂര്‍ വരെ സമയം എടുക്കുന്നതിനാല്‍ ഒരു പോയിന്റിംഗ് സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ ഓട്ടോ ചാര്‍ജ് ചെയ്യാനും സാധിക്കില്ലായിരുന്നു. കൂടുതല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ എത്തുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.ജില്ലയില്‍ വിവിധ ഇടങ്ങളിലായി സ്‌റ്റേഷനുകള്‍ക്കായുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും കെ എസ് ഇ ബി അധികൃതര്‍ പറഞ്ഞു.
Eng­lish summary;KSEB to pro­vide relief to elec­tric autos
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.