കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന നടന്നു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്‌സ് യൂണിയൻ, കേരള വൈദ്യുതി മസ്ദൂർ സംഘ് (ബിഎംഎസ്), യുണൈറ്റഡ് ഡമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട്, കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ, ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ എന്നീ ഏഴ് സംഘടനകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആകെ വോട്ടർമാരായ 26,246 പേരിൽ 25,522 പേർ (97.24 ശതമാനം) വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ആകെ 76 ബൂത്തുകളാണ് ഉണ്ടായിരുന്നത്. രാവിലെ എട്ടിന് ആരംഭിച്ച പോളിങ് വൈകിട്ട് അഞ്ചിന് അവസാനിച്ചു. അഡീഷണൽ ലേബർ കമ്മിഷണർ (ഐആർ) കെ ശ്രീലാൽ, നോഡൽ ഓഫീസറായ എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ സുരേഷ് കുമാർ ഡി എന്നിവരാണ് റിട്ടേണിങ് ഓഫീസർമാർ. ഫലപ്രഖ്യാപനം നാളെ എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ ഓഫീസിൽ നടക്കും. കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷന് (എഐടിയുസി)ക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാ തൊഴിലാളികള്‍ക്കും ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രനും ജനറല്‍ സെക്രട്ടറി എം പി ഗോപകുമാറും നന്ദി രേഖപ്പെടുത്തി.
English summary; KSEB trade union opinion poll was conducted
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.