മഴയും കാറ്റും കടലും കേരളത്തെ മുൾമുനയിൽ നിർത്തിയപ്പോൾ ‚ഇതിനെയെല്ലാം അവഗണിച്ചു നാട്ടിലെങ്ങും കർമ്മനിരതരായ കെഎസ്ഇബി ജീവനക്കാർ കോവിഡ് ബാധയെ തുടർന്ന് ട്രിപ്പിൾ ലോക്ഡൗണിൽ കുടുങ്ങിയ സ്ഥലങ്ങളിൽ കൃത്യതയോടെ ജോലി ചെയ്ത് നാട്ടുകാരുടെ മനം കവരുന്നു .കോവിഡ് പോസിറ്റീവ് കേസുകള്‍ വളരെ കൂടുതലുള്ള കലൂരിലെ ഒരു ഹൗസിങ് കോളനി. 44 വീടുകളുള്ള കോളനിയില്‍ 59 കോവിഡ് രോഗികള്‍. ഇവിടുത്തെ വീടുകളില്‍ ഒന്നില്‍നിന്ന് കെഎസ്ഇബിയുടെ കലൂര്‍ സെക്ഷന്‍ ഓഫീസിലേക്ക് ബുധനാഴ്ച്ച രാവിലെ വിളിയെത്തി,”കറന്റില്ല, ഒന്നു ശരിയാക്കിത്തരണം.” ആരും കടന്നുചെല്ലാന്‍ മടിക്കുന്ന സാഹചര്യമുള്ള ‘പോസിറ്റീവ് കോളനി’യില്‍ നിന്നുള്ള കോളിനോട് കെഎസ്ഇബി ജീവനക്കാര്‍ ‘പോസിറ്റീവ്’ ആയി തന്നെ പ്രതികരിച്ചു. പിപിഇ കിറ്റും മറ്റു സുരക്ഷാ സംവിധാനങ്ങളുമണിഞ്ഞ് കറന്റില്ലാത്ത വീട്ടിലെത്തി പ്രശ്നം പരിഹരിച്ചു.
അവിടേക്കു പോകുന്നതിനു മുന്‍പ് വീട്ടുകാരോട് ജീവനക്കാര്‍ ഒന്നേ ചോദിച്ചുള്ളൂ, ‘ആര്‍ക്കെങ്കിലും കോവിഡ് ഉണ്ടോ?’ ചുറ്റുപാടുമുള്ള വീടുകളില്‍ രോഗമുണ്ടെങ്കിലും ഇവിടെ ആര്‍ക്കുമില്ലെന്ന് വീട്ടുകാരുടെ ഉറപ്പ്.
ഇനി കോവിഡ് ഉണ്ടെങ്കിലും പ്രശ്നമില്ലെന്നും ആവശ്യമായ സുരക്ഷ സ്വീകരിക്കാനാണ് രോഗബാധിതരുണ്ടോയെന്ന് ചോദിക്കുന്നതുമെന്ന് അവരെ ബോധ്യപ്പെടുത്തി. തങ്ങള്‍ വരില്ലെന്നു വിചാരിച്ച്, കോവിഡ് ഉണ്ടെങ്കിൽ പറയാന്‍ മടിക്കരുതെന്നാണ് ജീവനക്കാരുടെ അഭ്യര്‍ഥന.
കോവിഡ് പോസിറ്റീവായ ആളുകളുള്ള വീടുകളില്‍ അറ്റകുറ്റപ്പണി നടത്താന്‍ ഒരു മടിയുമില്ലെന്നും ഇത്തരം സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ പിപിഇ കിറ്റ്, ഫെയ്സ് ഷീല്‍ഡ്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങി എല്ലാ പ്രതിരോധ സജ്ജീകരണങ്ങളും കെഎസ്ഇബി നല്‍കുന്നുണ്ടെന്നും കലൂര്‍ സെക്ഷനിലെ ഓവര്‍സിയര്‍ ഫിദര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കലൂരിലെ ഹൗസിങ് കോളനിയിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടത്തിയത്.
ENGLISH SUMMARY:kseb workers, those who have overcome wind, rain, sea and covid are active
You may also like this video