Monday
25 Mar 2019

പ്രതിദിനം ഒരുകോടി രൂപ വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി

By: Web Desk | Saturday 12 January 2019 8:48 AM IST


തിരുവനന്തപുരം:

വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി. ഇതിനായി പുതിയ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം ഒരു കോടി രൂപ വരുമാനമാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. എട്ടു ബസുകള്‍ക്ക് ഒരു ഇന്‍സ്പെക്ടര്‍ എന്ന നിലയില്‍ ചുമതലകള്‍ നല്‍കാനും ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ ജോലി പുനഃക്രമീകരിക്കാനുമാണ് മാനേജ്മെന്‍റ് തീരുമാനം.

പുതിയ ക്രമീകരണത്തില്‍ ബസ്സുകളുടെ റൂട്ട് ആസൂത്രണം, ജീവനക്കാരുടെ വിന്യാസം, വരുമാനം, യാത്രക്കാരുടെ പരാതി പരിഹരിക്കല്‍, അറ്റകുറ്റപ്പണി, ബസ്സുകളുടെ ശുചിത്വം എന്നിവ ബന്ധപ്പെട്ട ഇന്‍സ്പെകടറുടെ ചുമതലയിലായിരിക്കും.

ബസുകളുടെ എണ്ണത്തിനനുസരിച്ച്‌ ഇന്‍സ്പെക്ടര്‍മാര്‍ തികയാതെ വരുന്ന യൂണിറ്റുകളിലേക്ക് മറ്റ് യൂണിറ്റുകളില്‍ നിന്ന് ഇന്‍സ്പെക്ടര്‍മാരെ സ്ഥലം മാറ്റും. നിലവില്‍ കെഎസ്‌ആര്‍ടിസിയുടെ പ്രതിദിന വരുമാനം 6 മുതല്‍ 6.5 കോടി വരെയാണ്. ഇനിയും ഒരുകോടി രൂപ അധികമായി കണ്ടെത്തുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ചീഫ് ഓഫീസിലും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related News