Web Desk

തിരുവനന്തപുരം

July 08, 2021, 2:34 pm

കെഎസ്ആർടിസി ബം​ഗളൂരു സർവ്വീസുകൾ ഞായറാഴ്ച വൈകുന്നേരം മുതൽ; മന്ത്രി ആന്റണി രാജു

Janayugom Online

കേരളത്തിൽ നിന്നും ബം​ഗളുരുവിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങിൽ നിന്നുമാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസുകൾ ഞായർ ( ജൂലൈ 11 ) വൈകുന്നേരം മുതലും, കണ്ണൂർ, കോഴിക്കോട് നിന്നുള്ള സർവ്വീസുകൾ തിങ്കളാഴ്ച( ജൂലൈ 12) മുതലും ആരംഭിക്കും.

അന്തർ സംസ്ഥാന ​ഗതാ​ഗതത്തിന് തമിഴ്നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട് , കണ്ണൂർ വഴിയുള്ള സർവ്വീസുകളാണ് കെഎസ്ആർടിസി നടത്തുക. യാത്ര ചെയ്യേണ്ടവർ കർണ്ണാടക സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ടെസ്റ്റ് നടത്തിയ നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ യാത്രയിൽ കരുതണം.

കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സർവ്വീസുകൾ വേണ്ടി വന്നാൽ കൂടുതൽ സർവ്വീസുകൾ നടത്തും. ഈ സർവ്വീസുകൾക്കുള്ള സമയ വിവരവും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. “Ente KSRTC App” Google Play Store ലിങ്ക്
https://play.google.com/store/apps/details?id=com.keralasrtc.app

ENGLISH SUMMARY:KSRTC Bum Galu­ru ser­vices from Sun­day evening; Min­is­ter Antony Raju

You may also like this video;