തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു; ഒഴിവായത് വന്‍ദുരന്തം

Web Desk
Posted on March 31, 2019, 10:29 am

തിരുപ്പൂര്‍: കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ഓവര്‍ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ തിരുപ്പൂരില്‍ വെച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.

പത്തനംതിട്ട- ബംഗളൂരു കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. മുപ്പത് പേരായിരുന്നു ബസിലുണ്ടായിരുന്നത്. ഇതില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇവരില്‍ മലയാളികളും ഉണ്ടെന്നാണ് പറയുന്നത്.

പരിക്കേറ്റവരെ തിരുപ്പൂരിലെ വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

YOU MAY ALSO LIKE THIS: