തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു: 50 ഓളം പേര്‍ക്ക് പരിക്ക്

Web Desk
Posted on June 22, 2019, 8:43 am

തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു. തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം മരുതൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.