ഗുണ്ടല്‍പ്പേട്ടില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ കണ്ടക്ടര്‍ മരിച്ചു

Web Desk
Posted on January 29, 2018, 9:47 am

ഗുണ്ടൽപേട്ട: ഗുണ്ടൽപേട്ട കാവേരിക്ക്​ സമീപം നക്കൽ തൊണ്ടിയിൽ കെ.എസ്​.ആർ.ടി.സി സൂപ്പർ എക്​സ്​പ്രസ്​ അപകടത്തിൽ പെട്ട്​ കണ്ടക്​ടർ മരിച്ചു. ഗുണ്ടൽപേട്ട കക്കൽ തൊണ്ടിക്ക് സമീപം  ഡിവൈഡറിൽ ഇടിച്ച്  അപകടത്തിൽപെട്ടത്.ഇന്ന് പുലർച്ചെ 3.30 യോടെയാണ്അപകടം. അപകടത്തിൽ കണ്ടക്ടർ സിജു മരിച്ചു.കോഴിക്കോട് ഡിപ്പോയിലെ എടിസി 145 നമ്പർ ബസ്സാണ് റോഡിന്റെ സുരക്ഷ മതിലിൽ ഇടിച്ച് മറിഞ്ഞത് യാത്രകാർക്ക് പരിക്കില്ല.