തമിഴ്‌നാട്ടിലെ അവിനാശിയിൽ കെഎസ്ആർടിസി വോൾവോ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർ മരിച്ചു. മരിച്ചവരിലേറെയും മലയാളികളാണ്. പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ളവരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. കൃഷ്, ജോർദാൻ, റോസ്ലി, കിരൺ കുമാർ, സോനാ സണ്ണി എന്നിവരെ തിരിച്ചറിഞ്ഞു. 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിലെ കണ്ടക്ടറും ഡ്രൈവറും മരിച്ചു.14 മൃതദേഹങ്ങൾ അവിനാശി ആശുപത്രിയിലും 5 മൃതദേഹങ്ങൾ തിരുപ്പൂർ ആശുപത്രിയിലുമാണ്.
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന എസി വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. ബസിൽ നാൽപ്പതിലധികം പേരുണ്ടായിരുന്നു. വൺവേ തെറ്റിച്ചുവന്ന കണ്ടെയ്നർ ലോറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
എറണാകുളം രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. തിങ്കളാഴ്ചയാണ് ബസ് എറണാകുളത്ത് നിന്ന് പോയത്. യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരുന്നത് ഒരുദിവസം നീട്ടുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുന്നുവെന്നും മന്ത്രി പറഞ്ഞു.
English Summary; ksrtc bus and container lorry accident 20 death
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.