October 2, 2023 Monday

Related news

October 1, 2023
October 1, 2023
September 30, 2023
September 30, 2023
September 29, 2023
September 28, 2023
September 28, 2023
September 28, 2023
September 25, 2023
September 22, 2023

കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം; തൊടുപുഴയില്‍ യുവാവ് അറസ്റ്റില്‍

Janayugom Webdesk
തൊടുപുഴ
June 1, 2023 6:46 pm

കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം. എറണാകുളം- തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി മുസമ്മില്‍ പി ആണ് അറസ്റ്റിലായത്. തൊടുപുഴയ്ക്ക് സമീപം വാഴക്കുളത്ത് വെച്ചായിരുന്നു സംഭവം. യാത്രയ്ക്കിടെ ബസിലിരുന്ന് ഉറങ്ങുകയായിരുന്ന യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. യുവതി ഞെട്ടിയുണരുകയും എന്താണ് സംഭവിച്ചത് എന്ന്‌ മനസിലാവാത്തതിനെത്തുടര്‍ന്ന് സീറ്റ് മാറിയിരിക്കുകയും ചെയ്തു.

എന്നാല്‍ ഇയാള്‍ വീണ്ടും ശല്യം ചെയ്തതോടെ ബസിലെ ജീവനക്കാര്‍ ഇടപെടുകയും യുവതിയോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. പ്രതി അപമര്യാദയായി പെരുമാറിയത് യുവതി വെളിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിക്കുകയായിരുന്നു.

തിരക്കുള്ള ബസുകളില്‍ സ്ത്രീകള്‍ക്കുനേരെ നേരത്തേയും ഇയാള്‍ അതിക്രമം നടത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസം തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സ്വയംഭോഗം നടത്തിയ മധ്യവയസ്‌കനെ പിടികൂടിയിരുന്നു.

Eng­lish Sum­ma­ry: ksrtc bus assault against lady
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.